Image

അബ്ദുറഹ്മാന്‍ നടുവണ്ണൂരിന് യാത്രയപ്പ് നല്‍കി

Published on 24 June, 2017
അബ്ദുറഹ്മാന്‍ നടുവണ്ണൂരിന് യാത്രയപ്പ് നല്‍കി

കുവൈത്ത് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് കെ എംസിസി അബാസിയ ഏരിയ കമ്മിറ്റി അംഗവും നാഷണല്‍ കൗണ്‍സില്‍ അംഗവുമായ അബ്ദുറഹിമാന്‍ നടുവണ്ണൂരിനു യാത്രയപ്പ് നല്‍കി. 

റിഥം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ കുവൈത്ത് കെ എംസിസി പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹിമാന്‍ മൊമെന്േ!റാ സമ്മാനിച്ചു. കുവൈത്ത് കെ എംസിസി മുന്‍ പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത്, അബാസിയ ഏരിയ പ്രസിഡന്റ് സിദ്ദീഖ് കുഴിപ്പുറം കേന്ദ്ര ട്രഷറര്‍ എം.കെ. അബ്ദുള്‍ റസാഖ്, കേന്ദ്ര ജനറല്‍ സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍, മുന്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത, മുന്‍ ട്രഷറര്‍ എച്ച്. ഇബ്രാഹിം കുട്ടി, ഏരിയ ജനറല്‍ സെക്രട്ടറി എന്‍ജിനിയര്‍ മുഷ്താഖ്, ട്രഷറര്‍ പി.കെ.അബ്ദുള്‍ ലത്തീഫ്, ഏരിയ വൈസ് പ്രസിഡന്റുമാരായ ഹംസ ബല്ലാക്കടപ്പുറം, ഹാരിസ് വെളുത്തേടത്ത്, സെക്രട്ടറിമാരായ അനസ് എറണാകുളം, മുഹമ്മദ് മുസ്തഫ കൂനോള്‍മാട്, ഹബീബ് കെ.എം. ഫഹാഹീല്‍ ഏരിയ പ്രസിഡന്റ് സുബൈര്‍ പാറക്കടവ് എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക