Image

ഡാളസ് ഏരിയ ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 15-ന്

ജോയിച്ചന്‍ പുതുക്കുളം Published on 24 June, 2017
ഡാളസ് ഏരിയ ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 15-ന്
ഡാളസ്: സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഓര്‍ത്തഡോക്‌സ് ഭദ്രാസനത്തിന്റെ ഡാളസ് ഏരിയ ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 15-നു ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ വച്ചു നടത്തും.

കണ്ടനാട് ഭദ്രാസനാധിപന്‍ അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിയാണ് മുഖ്യപ്രാസംഗീകന്‍. ഈവര്‍ഷത്തെ ചിന്താവിഷയം "ക്രിസ്ത്രീയതയും അതിന്റെ പ്രഘോഷണവും ഒരു ക്രിസ്ത്യാനിയുടെ ഉത്തരവാദിത്വം' എന്നതാണ്.

റവ.ഫാ. ബിനു തോമസ് ആണ് ജനറല്‍ കണ്‍വീനര്‍. ജിജു ജോണ്‍ ആണ് കണ്‍വീനര്‍. റവ.ഫാ. ജോണ്‍ കുന്നത്തുശേരില്‍, റവ.ഫാ. രാജു ദാനിയേല്‍, റവ.ഫാ. സി.ജി. തോമസ്, റവ.ഫാ. ചെറിയാന്‍ കുന്നേല്‍, റവ.ഫാ. തമ്പാന്‍ വര്‍ഗീസ്, റവ.ഫാ. ജയിംസ് ചെറിയാന്‍, റവ.ഫാ. ജോഷ്വാ ജോര്‍ജ്, റവ.ഫാ. ക്രിസ്റ്റഫര്‍ മാത്യു എന്നിവര്‍ കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കുന്നു.
ഡാളസ് ഏരിയ ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 15-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക