Image

മമ്മൂക്കയെ കൂടി ഇതിലേക്ക്‌ വലിച്ചിഴക്കരുതെന്ന്‌ ദിലീപ്‌

Published on 25 June, 2017
മമ്മൂക്കയെ കൂടി ഇതിലേക്ക്‌ വലിച്ചിഴക്കരുതെന്ന്‌  ദിലീപ്‌
കൊച്ചി: നടി ആക്രമിക്കപ്പെട്ട വിഷയുമായി ബന്ധപ്പെട്ട കേസിലേക്ക് നടന്‍ മമ്മൂട്ടിയെക്കൂടി വലിച്ചിഴയ്ക്കരുതെന്ന് ദിലീപ്. മമ്മൂക്കെയെ കണ്ടിട്ട് തന്നെ കൂറേ നാളായെന്നും ആ മനുഷ്യന്റെ തലയിലേക്ക് വെറുതെ ഓരോന്ന് എടുത്തിടരുതെന്നും ആ പാവത്തിനെ വെറുതെ വിടണമെന്നും ദീലിപ് പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിന്നും താങ്കള്‍ രക്ഷപ്പെട്ടത് മമ്മൂട്ടിയെ കൊണ്ട് മുഖ്യമന്ത്രിയുമായി സംസാരിപ്പിച്ചതിന് പിന്നാലെയായിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ദീലിപ്.

ഓണ്‍ലൈനുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തയ്ക്ക് ഒരു സത്യാവസ്ഥയില്ലെന്നും കണ്ണടച്ച് പൂച്ച പാലുകുടിക്കുന്നതുപോലെയാണ് ഓണ്‍ലൈനുകളുടെ വാര്‍ത്തയെന്നും ദിലീപ് പറയുന്നു.

തന്നെ ഇപ്പോള്‍ ടാര്‍ജറ്റ് ചെയ്യുന്നവരുടെ പിന്നില്‍ മഞ്ജുവാര്യരാണോ എന്ന് അറിയില്ലെന്നും അത് ഓണ്‍ലൈന്‍ മീഡിയക്കാരോട് തന്നെ ചോദിക്കണമെന്നും ദിലീപ് അഭിമുഖത്തില്‍ പറയുന്നു.

പള്‍സര്‍ സുനിയെ താന്‍ ജീവിതത്തില്‍ ഇന്നേ വരെ കണ്ടിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് തങ്ങള്‍ തമ്മിലുള്ള ബന്ധം എന്ന് മനസിലാവുന്നില്ലെന്നും ദിലീപ് പറയുന്നു. ഓരോ ആള്‍ക്കാര്‍ ഓരോന്നും വാര്‍ത്തയാക്കുന്നു.

തനിക്ക് അയച്ചെന്ന് പറുന്ന കത്ത് ഞാനാണ് പൊലീസിന് കൊടുത്തത്. പക്ഷേ മാധ്യമങ്ങള്‍ കണ്ടുപിടിച്ചു എന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും ദിലീപ് പറയുന്നു.

എനിക്ക് വന്ന കത്ത് കാക്കനാട്ടെ ജയിലില്‍ നിന്ന് വന്നതാണോ എന്ന് അറയില്ല. അതുകൊണ്ടാണ് പൊലീസിന് കൊടുത്തത്. സീല്‍ ഒരുപക്ഷേ പുറത്ത് നിന്ന് ഉണ്ടാക്കിയതാവാമെന്നും ദിലീപ് പറയുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റേയും നാദിര്‍ഷയുടേയും മൊഴി എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ മാനേജര്‍, ഡ്രൈവര്‍ എന്നിവരേയും ചോദ്യം ചെയ്യും.

ഈ മാസം 29 ന് ശേഷമായിരിക്കും രഹസ്യകേന്ദ്രത്തില്‍ വെച്ച് ദിലീപിന്റെ മൊഴിയെടുക്കുക.

ദിലീപിനോട് പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍ ചെയ്ത പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു പൊലീസ് കസ്റ്റഡിയില്‍. സുനിയെഴുതിയെന്ന് കരുതുന്ന കത്ത് ദിലീപിനെത്തിച്ചത് വിഷ്ണുവായിരുന്നു.

പണം ആവശ്യപ്പെട്ട് നാദിര്‍ഷയെ ഫോണില്‍ വിളിച്ചതും വിഷ്ണുവാണ്. സുനിയുടെ സുഹൃത്തും വരാപ്പുഴ കേസിലെ പ്രതിയുമായ മനീഷും കസ്റ്റഡിയില്‍. ഇരുവരെയും വിശദമായി ചോദ്യം ചെയ്തു വരുകയാണ്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിഷ്ണുവിനെ പൊലീസ് ചോദ്യം ചെയ്തു വരുകയായായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഇയാള്‍ ജയിലില്‍ കഴിഞ്ഞത് പള്‍സര്‍ സുനിക്കൊപ്പം ഒരുസെല്ലിലാണന്നാണ് സൂചന. ഇങ്ങനെയാണ് ഇവര്‍ തമ്മില്‍ പരിചയത്തിലായത്. സുനിയെഴുതിയത് എന്ന് പറയപ്പെടുന്ന കത്ത് ദിലീപിന് അയച്ചതും വിഷ്ണുവായിരുന്നു.

ദിലീപിന് അയച്ച കത്ത് തയ്യാറാക്കിയത് സുനിയുടെ സഹതടവുകാരനായ നിയമവിദ്യാര്‍ത്ഥി.

സുനി ദിലീപിന് അയച്ച കത്തിലെ കയ്യക്ഷരം സുനിയുടേതല്ല. വിഷ്ണുവിന് കത്ത് കൈമാറിയതും സഹതടവുകാരനായ വിദ്യാര്‍ത്ഥി തന്നെയാണ്.

ഏപ്രില്‍ 12ന് എഴുതി സഹതടവുകാരനായ വിഷ്ണുവിന്റെ പക്കല്‍ കൊടുത്തുവിട്ട കത്ത് ഇന്നലെ പുറത്തുവന്നിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ സീലോടുകൂടിയ പേപ്പറിലായിരുന്നു കത്ത് എഴുതിയിരിക്കുന്നത്.

തന്നെയും ഒപ്പമുള്ള അഞ്ചുപേരെയും രക്ഷിക്കണമെന്നാണ് കത്തില്‍ സുനി ആവശ്യപ്പെട്ടത്. തനിക്ക് വാഗ്ദാനം ചെയ്ത പണം അഞ്ചുമാസത്തിനുള്ളില്‍ നല്‍കണമെന്നും സുനി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക