Image

വര്‍ഷങ്ങള്‍ക്കു ശേഷം ഇമാന്‍ സ്വന്തം കൈകൊണ്ട്‌ ഭക്ഷണം കഴിച്ചു

Published on 25 June, 2017
വര്‍ഷങ്ങള്‍ക്കു ശേഷം ഇമാന്‍ സ്വന്തം കൈകൊണ്ട്‌ ഭക്ഷണം കഴിച്ചു


അബുദാബി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായി ഇമാന്‍ അഹമദ്‌ വര്‍ഷങ്ങള്‍ക്കു ശേഷം ഇരുന്നതായി റിപ്പോര്‍ട്ട്‌. ചികിത്സയുടെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന്‌ അബുദാബി ബുല്‍ജില്‍ ഹോസ്‌പിറ്റല്‍ ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ. യാസിന്‍ എല്‍ ഷഹത്‌ അറിയിച്ചു. ഈദ്‌ കഴിഞ്ഞ്‌ ഒരാഴ്‌ചക്കു ശേഷം ഇമാന്റെ രണ്ടാം ഘട്ട ചികിത്സ ആരംഭിക്കുമെന്നും ഡോക്ടര്‍ അറിയിച്ചു.

ഇമാനെ സാധാരണരീതിയില്‍ കസേരയില്‍ ഇരിക്കാനും പരസഹായം കൂടാതെ ഭക്ഷണം കളിക്കാനു പ്രാപ്‌തയാക്കുക എന്നാതാണ്‌ ചികിത്സയുടെ ആദ്യഘട്ടമെന്നു ഡോക്ടര്‍ അറിയിച്ചിരുന്നു. മൂന്നുമാസത്തെ കാലയാമസം ഉണ്ടാകുമെന്നു ഡോക്ടര്‍ മുന്‍പ്‌ അറിയിച്ചിരുന്നു എന്നാല്‍ ചികിത്സ ആരംഭിച്ച്‌ ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ചികിത്സ ലക്ഷ്യം കണ്ടുവെന്നും ഡോക്ടര്‍ അറിയിച്ചു. 

ഇമനു വേണ്ടി പ്രത്യോകം തയ്യാറാക്കിയ വീല്‍ ചെയറില്‍ കൂടുതല്‍ സമയം ഇരിക്കാന്‍ കഴിയുന്നുണ്ടെന്നും ഡോക്ടര്‍ പറയുന്നു. എല്ലാത്തരം ഭക്ഷണങ്ങളും ഇമാന്‌ നല്‍കുന്നുണ്ടെന്നും ഇത്‌ കുഴലിന്റെ സഹായമില്ലാതെയാണ്‌ കഴിക്കുന്നത്‌. അതിനാല്‍ മരുന്നു ഭക്ഷണവും നല്‍കാന്‍ ഉപയോഗിച്ചിരുന്ന കുഴല്‍ ഒഴിവാക്കിയതായു ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌. കൈകള്‍ ഉയര്‍ത്തി മരുന്നെടുത്തു കഴിക്കാനും ഇവര്‍ക്ക്‌ കഴിയുന്നുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക