Image

സുഹാനയുടെ പിന്നാലെ പാപ്പരാസികള്‍

Published on 25 June, 2017
സുഹാനയുടെ പിന്നാലെ പാപ്പരാസികള്‍
ഷാരൂഖിന്റെ മകള്‍ സുഹാന ഖാനെയാണ് ഇപ്പോള്‍ പാപ്പരാസികള്‍ പിടികൂടിയിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ ചിത്രം ട്യൂബ്ലൈറ്റിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയപ്പോഴാണ് സുഹാന പാപ്പരാസികളുടെ ഇടയില്‍പ്പെട്ടത്.

ചിത്രം കാണാനായി തിയേറ്ററിന് മുന്നില്‍ വന്നിറങ്ങിയതു മുതല്‍ മടങ്ങുന്നതുവരെ സുഹാനയെ പാപ്പരാസികള്‍ പിന്തുടര്‍ന്നു. സുഹാനയ്‌ക്കൊപ്പം ചങ്ക് പാണ്ഡ്യയുടെ അനന്തരവന്‍ അഹാന്‍ പാണ്ഡ്യ ഉണ്ടായിരുന്നെങ്കിലും ക്യാമറക്കണ്ണുകള്‍ മുഴുവന്‍ സുഹാനയിലേക്കായിരുന്നു.

പലതവണ ക്യാമറ കണ്ണുകളില്‍നിന്നും രക്ഷപ്പെടാന്‍ സുഹാന മുഖം തിരിച്ചെങ്കിലും ഫലമുണ്ടായില്ല. ശ്വാസം വിടാന്‍ പോലും സുഹാനയെ സമ്മതിക്കാത്ത രീതിയിലായിരുന്നു ക്യാമറകളുടെ ഫ്‌ളാഷ് ഇടതടവില്ലാതെ മിന്നിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക