Image

കളളനോട്ട്‌ കേസില്‍ ഒളിവിലായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published on 25 June, 2017
കളളനോട്ട്‌ കേസില്‍ ഒളിവിലായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തൃശ്ശൂര്‍: കള്ളനോട്ട്‌ കേസില്‍ ഒളിവിലായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ പിടിയില്‍. മതിലകം സ്വദേശി രാജീവാണ്‌ പിടിയിലായത്‌. ഇയാളുടെ സഹോദരന്‍ രാജേഷിനെ നേരത്തെ അറസ്റ്റ്‌ ചെയ്‌തിരുന്നു. രാജേഷ്‌ റിമാന്‍ഡിലാണ്‌.

യുവമോര്‍ച്ച നേതാവ്‌ രാകേഷ്‌ ഏരാച്ചേരിയുടെ വീട്ടില്‍ നടന്ന റെയ്‌ഡിലാണ്‌ കള്ളനോട്ട്‌ സംഘം പിടിയിലായത്‌. റെയ്‌ഡില്‍ ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രവും കണ്ടെത്തിയിരുന്നു. അഞ്ഞൂറിന്റേയും രണ്ടായിരത്തിന്റേയും നോട്ടുകള്‍ക്കു പുറമേ 50ന്റെയും 100ന്റെയും പത്തിന്റെയും കള്ളനോട്ടുകള്‍ കണ്ടെത്തി.

നോട്ട്‌ അച്ചടിക്കാനുള്ള മഷിയും പേപ്പറും പിടിച്ചെടുത്തിരുന്നു. ബി.ജെ.പി നേതാവും യുവമോര്‍ച്ചാ ശ്രീനാരായണപുരം കിഴക്കന്‍ മേഖലാ ഭാരവാഹിയുമാണ്‌ രാകേഷ്‌ ഏരാച്ചേരി. വീടിന്റെ മുകളിലത്തെ നിലയില്‍ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിലാണ്‌ കള്ളനോട്ട്‌ അടിച്ചിരുന്നത്‌. ഇവര്‍ സമീപത്തെ ചിലയാളുകള്‍ക്ക്‌ നോട്ടുകള്‍ കൈമാറിയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക