Image

ജമ്മുകശ്‌മീര്‍: കേബിള്‍ കാര്‍ തകര്‍ന്ന്‌ ഏഴ്‌ പേര്‍ മരിച്ചു

Published on 25 June, 2017
ജമ്മുകശ്‌മീര്‍: കേബിള്‍ കാര്‍ തകര്‍ന്ന്‌ ഏഴ്‌ പേര്‍ മരിച്ചു
 ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ടവര്‍ തകര്‍ന്ന്‌ ഏഴ്‌ പേര്‍ മരിച്ചു. ഇതില്‍ ആറ്‌ പേര്‍ വിനോദസഞ്ചാരികളാണ്‌. കശ്‌മീരിലെ ഗുല്‍മാര്‍ഗ്ഗില്‍ കേബിള്‍ കാറിന്‍റെ കേബിള്‍ തകര്‍ന്ന്‌ നൂറോളം അടി താഴ്‌ചയിലേയ്‌ക്ക്‌ വീഴുകയായിരുന്നു. രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ച്‌ വരികയാണ്‌.

 സംഭവത്തോടെ കേബിള്‍ കാര്‍ സര്‍വ്വീസ്‌ നിര്‍ത്തിവച്ച ശേഷം 15 കേബിള്‍ കാറുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം നടത്തിവരികയാണ്‌. രണ്ട്‌ കുട്ടികള്‍ ഉള്‍പ്പെട്ട കുടുംബവും മുക്താര്‍ അഹമ്മദ്‌ എന്ന ഗൈഡുമാണ്‌ അപകടത്തില്‍പ്പെട്ടത്‌. ദില്ലിയില്‍ നിന്നുള്ള ജയന്ത്‌ അന്ധ്രാസ്‌കര്‍, ഭാര്യ മന്‍ഷിയ അന്ധ്രാസ്‌കര്‍, മക്കളായ അനഘ, ജാന്‍വി എന്നിവരാണ്‌ മരിച്ചത്‌. 

ശക്തമായ കാറ്റില്‍ മരം കടപുഴകി വീഴുകയായിരുന്നു. 1998ല്‍ പ്രവര്‍ത്തനമാരംഭിച്ച ഗുല്‍മാര്‍ഗ്ഗ്‌ കേബിള്‍ കാര്‍ സര്‍വ്വീസില്‍ ഇത്തരമൊരു അപകടം ആദ്യമായാണ്‌ ഉണ്ടാകുന്നത്‌. ഫ്രഞ്ച്‌ സ്ഥാപനമായ പോമല്‍ഗല്‍സ്‌കിയാണ്‌ കേബിള്‍ കാര്‍ സര്‍വ്വീസ്‌ നിര്‍മിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക