Image

ശബരിമലയിലെ കൊടിമരം പൂര്‍വസ്ഥിതിയിലാക്കി

Published on 25 June, 2017
ശബരിമലയിലെ കൊടിമരം പൂര്‍വസ്ഥിതിയിലാക്കി

ശബരിമലയിലെ കൊടിമരം കേടുപാടുകള്‍ തീര്‍ത്ത്‌ പൂര്‍വസ്ഥിതിയിലാക്കി. ശില്‍പ്പി അനന്തന്‍ ആചാരിയുടെ നേതൃത്വത്തിലാണ്‌ കേടുപാടുകള്‍ തീര്‍ത്തത്‌. അതേ സമയം പ്രതികളായി പിടിക്കപ്പെട്ട ആന്ധ്ര സ്വദേശികള്‍ തങ്ങള്‍ നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുക തന്നെയാണ്‌. ആചാരപരമായി മാത്രമാണ്‌ തങ്ങള്‍ ദ്രാവകം കൊടിമരച്ചോട്ടില്‍ ഒഴിച്ചതെന്നാണ്‌ ഇവരുടെ മൊഴി.

ശബരിമലയിലെ പുതിയ സ്വര്‍ണക്കൊടിമരത്തില്‍ പാദരസം എന്ന ദ്രാവകം ഒഴിച്ചതായി പൊലീസ്‌ പിടികൂടിയ വിജയവാഡ സ്വദേശികള്‍ പറഞ്ഞിരുന്നു. നവധാന്യങ്ങളും ഇതോടൊപ്പം കൊടിമരത്തില്‍ അര്‍പ്പിച്ചതായും വിശ്വാസത്തിന്റെ ഭാഗമായിട്ടാണ്‌ ഇതെന്നും ഇവര്‍ പൊലീസിന്‌ മൊഴി നല്‍കി. 

അതേസമയം പൊലീസ്‌ ഇവരുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. പിടിയിലായവരുടെ വിശദവിവരങ്ങള്‍ക്കായി ആന്ധ്രാപൊലീസുമായി ബന്ധപ്പെടുമെന്ന്‌ കേരള പൊലീസ്‌ അറിയിച്ചിട്ടുണ്ട്‌.

പമ്പയിലെ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും പിടികൂടിയ ആന്ധ്രാസ്വദേശികളായ ഇവരെ പമ്പയിലെ പൊലീസ്‌ സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്‌. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മൂന്നുപേര്‍ തറയിലേക്ക്‌ എന്തോ ഇടുന്നതായോ ഒഴിക്കുന്നതായോ വ്യക്തമാകുന്നുണ്ട്‌. സന്നിധാനത്തെ തത്വമസി എന്നെഴുതിയ ഇടത്തെ ക്യാമറ പരിശോധിച്ചപ്പോഴാണ്‌ ഇത്‌ കണ്ടെത്തിയത്‌. എന്നാല്‍ ഇവരുടെ മുഖം വ്യക്തമല്ല


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക