Image

ആത്മഹത്യ കേസ്‌ അട്ടിമറിക്കാന്‍ ശ്രമമെന്ന്‌ ജോയിയുടെ സഹോദരന്‍

Published on 25 June, 2017
ആത്മഹത്യ കേസ്‌ അട്ടിമറിക്കാന്‍ ശ്രമമെന്ന്‌ ജോയിയുടെ സഹോദരന്‍

കോഴിക്കോട്‌: ചെമ്പനോടെയില്‍ വില്ലേജ്‌ ഓഫീസില്‍ കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്‌ത കേസില്‍ ആരോപിതനായ വില്ലേജ്‌ ഓഫീസറെ രക്ഷിക്കുന്നതിന്‌ വേണ്ടി സഹോദരനെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന്‌ ആരോപണം. ജോയിയുടേതായി കണ്ടെടുത്ത രണ്ടാമത്തെ ആത്മഹത്യ കുറിപ്പില്‍ ജോയിയുടെ സഹോദരന്‍ ജിമ്മിയെകുറിച്ച്‌ പരാമര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാതലത്തില്‍ ജിമ്മിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്‌ പൊലീസ്‌. 

 ഭൂസ്വത്ത്‌ കൈക്കലാക്കാന്‍ സഹോദരനും വില്ലേജ്‌ അധികൃതരും ചേര്‍ന്ന്‌ ഒത്ത്‌ കളിച്ചു എന്നാണ്‌ കത്തില്‍ . ജോയിയുടെ സഹോദരന്‍ ജിമ്മിയെക്കുറിച്ചാണ്‌ കത്തിലെ പരാമര്‍ശമെന്നാണ്‌ പൊലീസ്‌ നിഗമനം.

വില്ലേജ്‌ അസിസ്റ്റന്‍ഡ്‌ സിലീഷിനെ പ്രതിക്കൂട്ടിലാക്കി ജോയ്‌ എഴുതിയ ആത്മഹത്യക്കുറിപ്പിലാണ്‌ സഹോദരനെതിരെയും ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക