Image

മമത സര്‍ക്കാരിന്‌ ഐക്യരാഷ്ട്ര സഭയുടെ പൊതുസേവനത്തിനുള്ള പരമോന്ന ബഹുമതി

Published on 25 June, 2017
മമത സര്‍ക്കാരിന്‌ ഐക്യരാഷ്ട്ര സഭയുടെ പൊതുസേവനത്തിനുള്ള പരമോന്ന ബഹുമതി

ഹോഗ്‌: പശ്ചിമ ബംഗാളിലെ മമത സര്‍ക്കാരിന്‌ ഐക്യരാഷ്ട്ര സഭയുടെ പൊതുസേവനത്തിനുള്ള പരമോന്ന ബഹുമതി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്‌ സര്‍ക്കാര്‍ നടപ്പിലാക്കിയ നടപടികള്‍ക്കാണ്‌ ഐക്യരാഷ്ട്ര സഭ അംഗീകാരം.

'കന്യാശ്രീ കല്‍പക' എന്ന പദ്ധതിയ്‌ക്കാണ്‌ പുരസ്‌കാരം ലഭിച്ചത്‌. 62 രാജ്യങ്ങളില്‍ നിന്നുള്ള 552 പദ്ധതികല്‍ പരിശോധിച്ചതിനു ശേഷമാണ്‌ മമത സര്‍ക്കാരിന്‌ പുരസ്‌കാരം ലഭിച്ചത്‌. ഐക്യരാഷ്ട്ര സഭ പബ്ലിക്‌ സര്‍വീസ്‌ ഫോറം നല്‍കിയ ട്രോഫിയും സര്‍ട്ടിഫിക്കറ്റും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഏറ്റുവാങ്ങി.

നാല്‍പത്‌ ലക്ഷം പെണ്‍കുട്ടികളാണ്‌ ഈ പദ്ധതിയില്‍ അംഗമായിട്ടുള്ളത്‌. 16000 വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്‌ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്‌. 3224 കോടി രൂപയോളം രൂപപദ്ധതി പ്രകാരം  അര്‍ഹരായവര്‍ക്ക്‌ നേരിട്ട്‌ ബാങ്ക്‌ വഴി വിതരണം ചെയ്‌തു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക