Image

കുന്നശേരി പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്വരവും മാതൃകാപരവും: മാര്‍ പണ്ടാരശേരില്‍

ജോണിക്കുട്ടി പിള്ളവീട്ടില്‍ Published on 26 June, 2017
കുന്നശേരി പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്വരവും മാതൃകാപരവും: മാര്‍ പണ്ടാരശേരില്‍
ഷിക്കാഗോ:  ക്‌നാനായ സമുദായത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തി കാലം ചെയ്ത അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഓര്‍മകള്‍ അനുസ്മരിക്കുന്നതിനായി ഷിക്കാഗോ കെസിഎസിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ അതിഥിയായി കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പങ്കെടുത്തു. കുന്നശ്ശേരി പിതാവിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പിതാവ് വഴി സഭയ്ക്കും സമുദായത്തിനും ഉണ്ടായ നേട്ടങ്ങളെയും അദ്ദേഹം അനുസ്മരിച്ചു.

കുന്നശേരി പിതാവിന്റെ ആത്മശാന്തിക്കായുള്ള ഒപ്പീസ് കര്‍മ്മം മാര്‍ പണ്ടാശ്ശേരി പിതാവിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ നടത്തപ്പെട്ടു. പ്രസിഡന്റ് ബിനു പൂത്തുറയില്‍ അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തില്‍ ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ റവ. ഫാ. തോമസ് മുളവനാല്‍, പ്രവാസി ക്‌നാനായ കത്തോലിക്കാ ചെയര്‍മാന്‍ ബിനു തുരുത്തിയില്‍, കെസിസിഎന്‍എ വൈസ് പ്രസിഡന്റ് മേയമ്മ വെട്ടിക്കാട്ട്, കെസിസിഎന്‍എ റീജിയണല്‍ വൈസ് പ്രസിഡന്റ് ജെയ്‌മോന്‍ നന്ദിക്കാട്ട്, മുന്‍ കെസിഎസ് ഭാരവാഹികളായ ജോണ്‍ എലക്കാട്ട്, ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി മാനുങ്കല്‍, ജോണി പുത്തന്‍പറമ്പില്‍, ജോയി വാച്ചാച്ചിറ, ജോസ് കണിയാലി, സൈമണ്‍ പള്ളിക്കുന്നേല്‍, സിറിയക്ക് കൂവക്കാട്ടില്‍, ജോര്‍ജ് തോട്ടപ്പുറം, ജെയ്ബു കുളങ്ങര, സാബു നടുവീട്ടില്‍, ഷാജി എടാട്ട് തുടങ്ങി നിരവധി പേര്‍ സംസാരിച്ചു.

അഭിവന്ദ്യ കുന്നശേരി പിതാവ് നല്ല ഒരു ക്‌നാനായക്കാരന്റെ ആള്‍രൂപമായിരുന്നു എന്നും സഭയോട് ചേര്‍ന്നു നിന്നു കൊണ്ടുള്ള പ്രവര്‍ത്തനശൈലി സ്വീകരിച്ചിട്ടുള്ള വ്യക്തിത്വത്തിന്റെ ഉടമയും ക്‌നാനായ പൈതൃകത്തിനുവേണ്ടി പ്രവര്‍ത്തിച്ച ധീരനായ പോരാളിയുമായിരുന്നു എന്ന് മാര്‍ പണ്ടാശ്ശേരി പിതാവ് പറയുകയുണ്ടായി.
കുന്നശേരി പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്വരവും മാതൃകാപരവും: മാര്‍ പണ്ടാരശേരില്‍
കുന്നശേരി പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്വരവും മാതൃകാപരവും: മാര്‍ പണ്ടാരശേരില്‍
കുന്നശേരി പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്വരവും മാതൃകാപരവും: മാര്‍ പണ്ടാരശേരില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക