ചിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ
സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ ( 150 East Belle Dr, Northlake ,
IL-60164 കാവല്‍പിതാവും ശ്ശീഹന്മാരുടെ തലവനുമായ പരി: പത്രോസ് ശ്ശീഹായുടെ
ഓര്‍മ്മപ്പെരുന്നാളും ഇടവക സ്ഥാപനത്തിന്റെ 39-ാമത് വാര്‍ഷികവും 2017 ജൂലൈ
1,2 (ശനി, ഞായര്‍) തീയതികളില്‍ മുന്‍പതിവുപോലെ പൂര്വ്വാധകം ഭംഗിയായി
കൊണ്ടാടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു.
ഈ വര്‍ഷത്തെ പെരുന്നാളിനു മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക
സെമ്മിനാരി റസിഡെന്റ് മെത്രാപ്പോലീത്തായും യൂറോപ്പ് ഭദ്രാസന
മെത്രാപ്പോലീത്തായുമായ അഭി: ഡോ: തെയോഫീലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത
പ്രധാന കാര്‍മ്മികത്വം വഹിക്കുന്നതാണ്. കൂടാതെ കാനഡ സെന്റ് മേരീസ്
യാക്കോബായ പള്ളി വികാരി ബഹു: എബി മാത്യു അച്ചനും സംബന്ധിക്കുന്നതാണ്.
പെരുന്നാളിനു തുടക്കം കുറിച്ചുകൊണ്ട് 2017 ജൂണ്‍ 25 ഞായറാഴ്ച
വി:കുര്‍ബ്ബാനക്കുശേഷം വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ
കോറെപ്പിസ്കോപ്പായും സഹവികാരി ബഹു: ബിജുമോന് അച്ചനും ചേര്‍ന്ന്
പെരുന്നാള്‍ കൊടിയേറ്റി.
ജൂലൈ 1 ശനിയാഴ്ച വൈകുന്നേരം 6.30 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും ബഹു: എബി
മാത്യു അച്ചന്റെ വചനസന്ദേശവും ഉണ്ടായിരിക്കും. ജൂലൈ 2 ഞായറാഴ്ച രാവിലെ 9
മണിക്ക് പ്രഭാത നമസ്ക്കാരവും 10 മണിക്ക് അഭി: തിരുമേനിയുടെ പ്രധാന
കാര്‍മ്മകത്വത്തില്‍ വി: മൂന്നിന്മേല് കുര്‍ബ്ബാനയും പ്രസംഗവും 12 മണിക്ക്
വര്‍ണ്ണാഭമായ പ്രദക്ഷിണവും ആശിര്‍വാദവും 1 മണിക്ക് പാച്ചോര്‍ നേര്‍ച്ചയും
തുടര്‍ന്ന് നേര്‍ച്ചസദ്യയും നടക്കും. 2 മണിക്ക് കൊടിയിറക്കുന്നതോടൊപ്പം ഈ
വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും. പെരുന്നാളിനു മാറ്റു ജൂട്ടുന്നതിനു
ചെണ്ടമേളം ഉണ്ടായിരിക്കുന്നതാണ്.
പരിശുദ്ധന്റെ പെരുന്നാളില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നും
കര്‍ത്യനാമത്തില്‍ വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ
കോറെപ്പിസ്കോപ്പായും സഹവികാരി ബഹു: ബിജുമോന് അച്ചനും
അഭ്യര്‍ത്ഥിക്കുന്നു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോജി കുര്യാക്കോസ് (വൈസ് പ്രസിഡന്റ്) 847 571
4965, ജാസന്‍ ജോണ്‍ (സെക്രട്ടറി) 630 205 2677, ജോര്‍ജ് കുര്യാക്കോസ്
(ട്രഷറര്‍) 708 642 1630.