Image

നടി ആക്രമിക്കപ്പെട്ട സംഭവം: യുവ സംവിധായകനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

Published on 26 June, 2017
നടി ആക്രമിക്കപ്പെട്ട സംഭവം:  യുവ സംവിധായകനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ അന്വേഷണം വീണ്ടും പുതിയ വഴിത്തിരിവുകളിലേക്ക് .ഇപ്പോള്‍ ഒരു യുവ സംവിധായകാണെ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ഉര്‍ജ്ജിതമാക്കുന്നു. ഈ യുവ സംവിധായകനും നടിയും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നുവെന്നും ഇക്കാര്യം അറിഞ്ഞ യുവ സംവിധായകന്റെ അമ്മ നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ എല്ലാം ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നുമുള്ള വിവരങ്ങളാണ് പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.
മാത്രമല്ല, യുവ സംവിധായകന്റെ കൂടെ ജോലി ചെയ്തിരുന്നയാളാണ് പള്‍സര്‍ സുനിയെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തിരുന്നതും പള്‍സര്‍ സുനിയാണെന്നും പറയപ്പെടുന്നു.

ഇതോടെ കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്കാണ് നടി ആക്രമിക്കപ്പെട്ട സംഭവം ഇപ്പോള്‍ പോകുന്നത്. എന്നാല്‍ നുണപരിശോധനക്ക് തയ്യാറാണെന്ന് ദിലീപ് വ്യക്തമാക്കിയതോടെ അന്വേഷണ സംഘം പ്രതിരോധത്തിലായിരുന്നു.

ഇതിനിടെയാണ് യുവ സംവിധായകനുമായി ബന്ധപ്പെട്ട ചില നിര്‍ണ്ണായകമായ വിവരങ്ങള്‍ കൂടി അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ദിലീപിന്റെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം യുവ സംവിധായകനെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത് .

പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഇപ്പോള്‍ പണമൊഴുകുന്നതായി പൊലീസ് കണ്ടെത്തി. വിവാദങ്ങളും വെളിപ്പെടുത്തലുകളും കത്തിനില്‍ക്കെയാണ് പണവും ഒഴുകുന്നതെന്നതും ശ്രദ്ധേയമാണ്. സുനിയുടെ അമ്മ ശോഭനയുടെ അക്കൗണ്ടിലേക്കാണ് അജ്ഞാതന്‍ പണം നിക്ഷേപിച്ചത്. ഒരാഴ്ചയ്ക്കിടെ 45000 രൂപയാണ് അക്കൗണ്ടിലെത്തിയത്. പെരുമ്പാവൂരിലെ യൂണിയന്‍ ബാങ്ക് അക്കൗണ്ടിലാണ് നാല്‍പത്തിഅയ്യായിരം രൂപയെത്തിയത്. ആരാണ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതെന്ന് അറിയില്ലെന്നാണ് ശോഭന പറയുന്നത്.

അക്കൗണ്ടില്‍ എവിടെനിന്നാണ് പണമെത്തിയതെന്ന് കണ്ടുപിടിക്കാന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കേസില്‍ ഇത് വഴിത്തിരിവാകുമെന്നാണ് പൊലീസ് പറയുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക