Image

കോല്‍ക്കത്തയില്‍ അഞ്ച് മാവോയിസ്റ്റുകള്‍ അറസ്റ്റില്‍

Published on 01 March, 2012
കോല്‍ക്കത്തയില്‍ അഞ്ച് മാവോയിസ്റ്റുകള്‍ അറസ്റ്റില്‍
കോല്‍ക്കത്ത: ആന്ധ്രയില്‍ നിന്നുള്ള അഞ്ച് മാവോയിസ്റ്റുകള്‍ കോല്‍ക്കത്തയില്‍ അറസ്റ്റിലായി. ആന്ധ്രയില്‍ നിന്നുള്ള പ്രത്യേക കമാന്‍ഡോ സംഘവും കോല്‍ക്കത്തിയിലെ പ്രത്യേക ദൗത്യസംഘവും സംയുക്തമായി നടത്തിയ പരിശോധനകളിലാണ് വിവിധയിടങ്ങളില്‍ നിന്ന് ഇവര്‍ അറസ്റ്റിലായത്. ഇന്നലെ രാവിലെ തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു. നോട്ടുകളും ആയുധങ്ങളും നിര്‍മിക്കാനുള്ള ബ്ലൂപ്രിന്റും ഇവരില്‍ നിന്ന് കണ്‌ടെടുത്തിട്ടുണ്ട്. നഗരത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഇവരുടെ അറസ്റ്റ് സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് പോലീസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക