Image

ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ഈദ് സമ്മാനവുമായി തൊഴിലാളികളെ തേടി ചെന്നു

Published on 26 June, 2017
ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ഈദ് സമ്മാനവുമായി തൊഴിലാളികളെ തേടി ചെന്നു

ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍  ഈദ് ദിനത്തില്‍ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളുമടങ്ങുന്ന നിരവധി സാധനങ്ങളുമായി അന്‍പതിലധികം തൊഴിലാളികള്‍ താമസിക്കുന്ന താമസ സ്ഥലത്തെത്തി, അവര്‍ക്ക് വസ്ത്രവും ഏകദേശം ഒരു മാസത്തേക്കുള്ള അരി ,എണ്ണ, ചിക്കന്‍, പച്ചക്കറികള്‍ പഴവര്‍ഗ്ഗങ്ങള്‍,പഞ്ചസാര, മസാല പൊടികള്‍ , മറ്റു നിതൃോപയോഗ സാധനങ്ങള്‍ എന്നിവ കൈമാറി.  രക്ഷാധികാരി മോനി ഒടികണ്ടത്തില്‍, ചെയര്‍മാന്‍ എഫ്.എം.ഫൈസല്‍, പ്രസി.ജൃോതിഷ് പണിക്കര്‍, സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രഷറര്‍ ദിലീഫ്, രാജ് കൃഷ്ണന്‍, ഷൈജു കന്‍പത്ത് എന്നിവര്‍ നേതൃത്വം നല്‍കി

വനിതാ വിഭാഗം ഭാരവാഹികളായ റീനരാജീവ്, സൈറ പ്രമോദ്, ദീപ ദിലീപ്, ഷില്‍സ റിലീഷ്, ബിസ്മി ഇമാം,സുമിത സതീഷ്, ജയലക്ഷ്മി, സുജമോനി, എന്നിവര്‍ സന്നിഹിതരായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക