Image

നവയുഗം പെരുന്നാൾ നിലാവ് - 2017, ചൊവ്വാഴ്ച അരങ്ങേറും.

Published on 26 June, 2017
നവയുഗം പെരുന്നാൾ നിലാവ് - 2017, ചൊവ്വാഴ്ച അരങ്ങേറും.



ദമ്മാം: പുണ്യങ്ങളുടെ പൂക്കാലമായ റംസാന്റെ വ്രതശുദ്ധി പൂർത്തിയാക്കി പെരുന്നാൾ ആഘോഷങ്ങളിൽ മുഴുകുകയാണ് പ്രവാസലോകം. ഈ ആഘോഷങ്ങൾക്ക്  നിറപ്പകിട്ടേകാൻ നവയുഗം സാംസ്കാരികവേദി ദമ്മാം മേഖല കമ്മിറ്റി "പെരുന്നാൾ  നിലാവ് - 2017" എന്ന നൃത്ത സംഗീത  കലാ സന്ധ്യ  ഒരുക്കുന്നു. 

ജൂൺ 27 ചൊവ്വാഴ്ച വൈകുന്നേരം 3.00 മണി മുതൽ, ദമ്മാം ബദർ അൽ റാബി ആഡിറ്റോറിയത്തിൽ അരങ്ങേറുന്ന പെരുന്നാൾ  നിലാവ് - 2017ൽ,  കിഴക്കൻ പ്രവിശ്യയിലെ മികച്ച പ്രവാസി കലാകാരന്മാരും ഗായകരും നർത്തകരും അണിനിരക്കുന്ന കലാ സാംസ്കാരിക പരിപാടികളും പ്രവാസി കുടുംബസംഗമവും ഉണ്ടാകും. 

സൗദി അറേബ്യയുടെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, സാഹിത്യ, മാധ്യമ മേഖലകളിലെ പ്രമുഖ രും, നൂറുകണക്കിന് പ്രവാസി കുടുംബങ്ങളും പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ പ്രവാസി സുഹൃത്തുക്കളെയും, കുടുംബങ്ങളെയും ക്ഷണിച്ചു കൊള്ളുന്നതായി ദമ്മാം മേഖല കമ്മിറ്റി സെക്രട്ടറി  ശ്രീകുമാർ വെള്ളല്ലൂരും, സംഘാടകസമിതി ചെയർമാൻ ഗോപകുമാറും പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക