Image

ചാറ്റ് ഷോയില്‍ അവതാരകനോട് ഐ ലൗ യു പറഞ്ഞ് അനുപമ

Published on 26 June, 2017
ചാറ്റ് ഷോയില്‍ അവതാരകനോട് ഐ ലൗ യു പറഞ്ഞ് അനുപമ
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ നായിക പദവിയിലെത്തിയ താരമാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലും അനുപമ തിളങ്ങിയതോടെ നിരവധി ഓഫറുകളാണ് താരത്തെ തേടിയെത്തിയത്. തമിഴിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. തെലുങ്ക് പ്രേമം റിലീസായ ഇടയ്ക്ക് അനുപമ ഒരു സ്വകാര്യ ചാനലിലെ ചാറ്റ് ഷോയില്‍ അതിഥിയായെത്തിയത്. അനുപമയുടെ മികച്ച ഇടപെടല്‍ കൊണ്ടു കൂടി ശ്രദ്ധേയമായിരുന്നു ചാറ്റ് ഷോ.

ഷോയുടെ പ്രമോ വീഡിയോ അനുപമയുടെ സ്വതസിദ്ധമായ ചിരി കൊണ്ടും, മനോഹരമായ എക്‌സ്പ്രഷന്‍ കൊണ്ടും ശ്രദ്ധേയമാണ്. അവതാരകന്റെ ഇടപെടലും ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അനുപമയെ കൊണ്ട് ഐ ലവ് യു എന്ന് പറയിക്കാന്‍ അവതാരകന്റെ സാമര്‍ത്ഥ്യത്തിന് സാധിച്ചു. തെലുഗിലാണ് അനുപമ അവതാരകനോട് ഐ ലവ് യു എന്ന് പറഞ്ഞത്.

എന്തായാലും പ്രൊമോ വീഡിയോ വന്‍ തരംഗമായിട്ടുണ്ട്. ഒന്നരലക്ഷത്തോളം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക