Image

സുരാജ് വെഞ്ഞാറമ്മൂട് പിന്നണി ഗായകനാകുന്നു

Published on 26 June, 2017
സുരാജ് വെഞ്ഞാറമ്മൂട് പിന്നണി ഗായകനാകുന്നു

സുരാജ് വെഞ്ഞാറമൂട് പിന്നണി ഗായകനാകുന്നു. ഗായിക കൂടിയായ സൈനോരയാണ് ഗാനത്തിന്റെ സംഗീതം ഒരുക്കുന്നത്. ഉണ്ണി മുകുന്ദനാണ് സുരാജിന്റെ അനുവാദത്തോടെ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞദിവസം ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഉണ്ണി മുകുന്ദന്‍ വിവരം ആരാധകരെ അറിയിച്ചത്. ആരാധകര്‍ക്ക് ഈദ് ആശംസകള്‍ നേരാനും താരങ്ങള്‍ മറന്നില്ല.

'കുട്ടന്‍ പിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലാണ് സുരാജ് പിന്നണി പാടിയിരിക്കുന്നത്. സുരാജ് തന്നെയാണ് ചിത്രത്തിലെ നായകന്‍. ഗാനം താന്‍ കേട്ടെന്നും അതിസുന്ദരമായാണ് ആ ഗാനം സുരാജ് ആലപിച്ചിട്ടുള്ളതെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. സൈനോര ആദ്യമായി സംഗീതസംവിധാനം ചെയ്യുന്നത് ഈ ചിത്രത്തിലൂടെയാണ്. ഉപ്പും മുളകും ഫെയിം ബിജു സോപാനവും സിനിമയിലുണ്ട്.

ചിത്രത്തില്‍ റിട്ടയര്‍ ചെയ്ത കോണ്‍സറ്റബിളിന്റെ വേഷമാണ് സുരാജിന്. ജീന്‍ മര്‍ക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീന്‍ സംവിധാനം ചെയ്യുന്ന രണ്ടാം സിനിമയാണിത്. മുമ്പ് ഇന്ദ്രജിത്ത് നായകനായി അഭിനയിച്ച 'എഞ്ചല്‍സ്' എന്ന സിനിമയായിരുന്നു ജീനായിരുന്നു സംവിധാനം ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക