Image

നിയമന വിവാദം: സഭാ സമിതിക്ക് അരുണ്‍കുമാര്‍ കത്തു നല്‍കി

Published on 01 March, 2012
നിയമന വിവാദം: സഭാ സമിതിക്ക് അരുണ്‍കുമാര്‍ കത്തു നല്‍കി
തിരുവനന്തപുരം: നിയമനവിവാദത്തെക്കുറിച്ച് അന്വേഷിക്കുന്ന നിയമസഭാ സമിതിക്ക് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ വീണ്ടും കത്തു നല്‍കി. അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തു നല്‍കിയത്. 

നേരത്തെ ഇതേ ആവശ്യമുന്നയിച്ച് അരുണ്‍കുമാര്‍ നല്‍കിയ കത്ത് വി.ഡി.സതീശന്‍ എംഎല്‍എ അധ്യക്ഷനായ സമിതി തള്ളിയിരുന്നു. ഈ മാസം എട്ടിനാണ് അന്വേഷണ സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക