Image

നടി ആക്രമിക്കപ്പെടുന്ന കാര്യം ദിലീപിന് നേരത്തെ അറിയാമായിരുന്നു: പള്‍സര്‍ സുനിയുടെ മൊഴി

Published on 26 June, 2017
നടി ആക്രമിക്കപ്പെടുന്ന കാര്യം ദിലീപിന് നേരത്തെ അറിയാമായിരുന്നു: പള്‍സര്‍ സുനിയുടെ മൊഴി

നടി ആക്രമിക്കപ്പെടുമെന്ന സംഭവം ദിലീപിന് നേരത്തെ അറിയാമായിരുന്നുവെന്ന് പള്‍സര്‍ സുനിയുടെ മൊഴി. പ്രത്യേക അന്വേഷണ സംഘത്തിനാണ് പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ മൊഴി നല്‍കിയത്. മൊഴിയുടെ സത്യാവസ്ഥ പോലീസ് അന്വേഷിച്ചു വരികയാണ്.

സുനിയുടെ സഹതടവുകാരായിരുന്ന വിഷ്ണുവിനെയും സനലിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അവര്‍ കൂടുതല്‍ കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞത്. മൊബൈല്‍ ഫോണ്‍ ജയിലിലേക്ക് സുനിക്ക് വേണ്ടി കടത്തിയത് അറസ്റ്റിലായ വിഷ്ണു എന്ന സഹതടവുകാരനാണ്.

പുതിയ ഷൂ വാങ്ങി അതിന്റെ അടിഭാഗം മുറിച്ചു മാറ്റി മൊബൈല്‍ ഫോണ്‍ അവിടെ ഒളിപ്പിച്ചു വെച്ച് വിഷ്ണു ജയിലിലേക്ക് കടത്തി. വിഷ്ണു ആ ഷൂ പിന്നീട് സുനിക്ക് നല്‍കുകയും ചെയ്തു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിഷ്ണുവിനും സനലിനുമെതിരെ ഗൂഢാലോചനക്കുറ്റമാണ് ഇപ്പൊള്‍ പോലീസ് ചുമത്തിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക