Image

നടിക്കെതിരായ പരാമര്‍ശം; സലിം കുമാര്‍ മാപ്പു പറഞ്ഞു

Published on 26 June, 2017
നടിക്കെതിരായ പരാമര്‍ശം; സലിം കുമാര്‍ മാപ്പു പറഞ്ഞു
കൊച്ചി: നടിയെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്ന പരാമര്‍ശം നടന്‍ സലിം കുമാര്‍ പിന്‍വലിച്ചു. പരാമര്‍ശം സ്ത്രീവിരുദ്ധവും അപരാധവുമാണെന്ന് തോന്നിയതിനാലാണ് പിന്‍വലിക്കുന്നത്. സംഭവത്തില്‍ നടിയോടും കുടുംബാംഗങ്ങളോടും ജനങ്ങളോടും മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയെ നുണപരിശോധന നടത്തണമെന്ന് സലിം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് അദ്ദേഹം പിന്‍വലിച്ച് മാപ്പുപറഞ്ഞിരിക്കുന്നത്. 

സലീംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഞാന്‍ ഇന്നലെ ഫേസ്ബുക്കില്‍ ഇട്ടിരുന്ന ഒരു പോസ്റ്റില്‍ ഇരയായ നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നുള്ള എന്റെ പരാമര്‍ശം പിന്നീട് ആലോചിച്ചപ്പോള്‍ ഒരു തികഞ്ഞ അപരാതവും സ്ത്രീ വിരുദ്ധവുമാണെന്ന് മനസ്സിലാക്കിയതുകൊണ്ടു ഈ നടിയോടും കുടുംബാംഗങ്ങളോടും അതോടൊപ്പം തന്നെ പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നു.ഈ പരാമര്‍ശം ആ പോസ്റ്റില്‍ നിന്നും ഞാന്‍ മാറ്റുന്നതായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക