Image

യുകെകെസിഎ കണ്‍വന്‍ഷന്‍ : പൊന്തിഫിക്കല്‍ കുര്‍ബാന ഭക്തി സാന്ദ്ര മാക്കുവാന്‍ ലൈവ് ഓര്‍ക്കസ്ട്ര

Published on 26 June, 2017
യുകെകെസിഎ കണ്‍വന്‍ഷന്‍ : പൊന്തിഫിക്കല്‍ കുര്‍ബാന ഭക്തി സാന്ദ്ര മാക്കുവാന്‍ ലൈവ് ഓര്‍ക്കസ്ട്ര
     ലണ്ടന്‍: യുകെയിലെ ക്‌നാനായ സമൂഹം ആവേശപൂര്‍വം കാത്തിരിക്കുന്ന പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷന്‍ വിശുദ്ധ കുര്‍ബാനയെ ഭക്തി സാന്ദ്രമാക്കുവാന്‍ ലൈവ് ഓര്‍ക്കസ്ട്രയും. മാര്‍ ജോസഫ് പണ്ടാരശേരി കാര്‍മികത്വം വഹിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ വിവിധ വാദ്യോപകരണങ്ങള്‍ ചേര്‍ത്തിണക്കിയ ഗായക സംഘം കുര്‍ബാനയെ കൂടുതല്‍ പരിശുദ്ധമാക്കും.

ജൂലൈ എട്ടിന് രാവിലെ ഒന്പതിന് പ്രസിഡന്റ് ബിജു മടക്കക്കുഴി കത്തിച്ച മെഴുകുതിരി നല്‍കി മാര്‍ പണ്ടാരശേരിനെ സ്വീകരിക്കും .തുടര്‍ന്നു കണ്‍വന്‍ഷന് തുടക്കമായി പതാക ഉയര്‍ത്തും. മാര്‍ ജോസഫ് പണ്ടാരശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നിരവിധി വൈദീകര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ വചന സന്ദേശം നല്‍കും കര്‍ദിനാളിന്റെ പ്രതിനിധിയായി പങ്കെടുക്കുന്ന മാര്‍ പോള്‍ മക്കലിന്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

ഇത്തവണ റാലി മത്സരം കടുപ്പമേറും. എല്ലാ യൂണിറ്റുകളും റാലിയില്‍ സമ്മാനം നേടുന്നതിനായി തിരക്കേറിയ ഒരുക്കത്തിലാണ് .മൂന്ന് വിഭാഗാളിലായിട്ടാണ് റാലി മത്സരം നടക്കുന്നത് .ഓരോ യൂണിറ്റിന്റെയും ശക്തി പ്രകടനം കൂടിയായിരിക്കും റാലി മത്സരം.

കണ്‍വന്‍ഷന്‍ വിജയത്തിന് പ്രസിഡന്റ് ബിജു മടക്കക്കുഴി ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര ട്രഷറര്‍ ബാബു തോട്ടം വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം ജോയിന്റ് ട്രഷര്‍ ഫിനില്‍ കള്ളത്തില്‍കോട്ട് ഉപേദേശക സമിതി അംഗങ്ങളായ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക