Image

വിയന്നയില്‍ ഇന്ത്യന്‍ കലാകാരന്മാരുടെ ലൈവ് ഷോ

Published on 26 June, 2017
വിയന്നയില്‍ ഇന്ത്യന്‍ കലാകാരന്മാരുടെ ലൈവ് ഷോ
  വിയന്ന: ശുദ്ധ സംഗീതവും ക്ലാസിക്കല്‍ നൃത്തവും കോര്‍ത്തിണക്കി വിയന്നയില്‍ ഇന്ത്യന്‍ കലാകാരന്മാരുടെ ലൈവ് ഷോ പുരോഗമിക്കുന്നു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള മികച്ച കലാകാരന്മാരാണ് സംഗീത വിരുന്നൊരുക്കുന്നത്. 

നാല്പതോളം കലാകാരന്മാരില്‍ ഭൂരിപക്ഷം പേരും മലയാളികളാണ്. വിവിധ വാദ്യോപകരണങ്ങളിലും നൃത്തത്തിലും അസാമാന്യ വൈഭവം തെളിയിച്ച പ്രതിഭകളാണ് എല്ലാ ദിവസവും നടക്കുന്ന കലാസന്ധ്യയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്. 

ഇത് ആദ്യമാണ് ഇത്രയധികം കലാകാരന്മാര്‍ അണിനിരക്കുന്ന ഒരു ലൈവ് ഷോ ഓസ്ട്രിയയില്‍ നടത്തുന്നത്. പ്രവേശനം സൗജന്യമായ പരിപാടി വിയന്നയില്‍ 21മത്തെ ജില്ലയില്‍ എല്ലാദിവസവും വൈകിട്ട് ആറിനാണ് നടക്കുന്നത്. ആയുര്‍വേദവും ഭാരതീയ സംഗീതവും പരന്പരാഗത നൃത്തവും പരിചയപ്പെടുത്തുന്ന കലാവിരുന്നിന്റെ നടത്തിപ്പുകാര്‍ ഗോഡ്‌സ് ഓണ്‍ സിംഫണി ആണ്.

വിലാസം: MOZAIK EVENTCENTER, Schererstrasse 4, 1210 Wien, Osterreich.
റിപ്പോര്‍ട്ട് : ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക