Image

സ്‌ഫോടനം (ചെറുകഥ: സി.ജി പണിക്കര്‍, കുണ്ടറ)

Published on 26 June, 2017
സ്‌ഫോടനം (ചെറുകഥ: സി.ജി പണിക്കര്‍, കുണ്ടറ)
അസ്തമയാര്‍ക്കന്റെ ചെങ്കതിരുകള്‍ ചന്തംചാര്‍ത്തിയ പടിഞ്ഞാറെ ചക്രവാളം. വെള്ളിമേഘങ്ങള്‍തുന്നിപ്പിടിപ്പിച്ച ബാക്കി നീലാകാശം. അരച്ചില്ലകളില്‍ ന്യത്തം ചവിട്ടി കടന്നുപോകുന്ന ഇളംകാറ്റ്. മുറ്റത്തെ കൊച്ചുകിളിച്ചുണ്ടന്‍ മാവില്‍ചുവട്ടില്‍ സാജന്‍ ചാരിഇരുന്നു. മരക്കൊമ്പില്‍ സല്ലപിക്കുന്ന ഇണക്കുരുവികളില്‍സാജന്റെ നയനങ്ങള്‍ ഉടക്കിനിന്നു, അവ ചില്ലകളില്‍ചാടികളിയ്ക്കുന്നു. ആകാശവും, ഭൂമിയും, അതിനിടയിലുള്ളതെല്ലാംഅവയ്ക്ക്‌സ്വന്തം. തനിക്കോരോഗിയായ അമ്മ ഒഴിച്ചാല്‍ആരുണ്ട്! സാജന്റെ ഓര്‍മ്മയ്ക്ക് ചിറക്മുളച്ചു. തന്നെ ചവിട്ടിമെതിച്ച ജീവിതാനുഭവങ്ങള്‍ ഒന്നൊന്നായി മനസ്സില്‍ പൊന്തിവന്നു.

സ്വന്തംഎന്ന്‌സ്വര്‍ണ്ണ ലിപികളില്‍ പല വട്ടം എഴുതാന്‍ കൊതിച്ച ഒരു പേരുണ്ട്..മധുരപ്പതിനേഴ്കഴിഞ്ഞ് നിന്ന ഒരുകൊച്ചുസുന്ദരിപ്പെണ്ണ് മത്തായിസാറിന്റെ മകള്‍ സൂസന്‍. സല്‍വാറും കമ്മീസും മാത്രം ധരിക്കാറുളള അവര്‍ണ്ണനീയമായ ആകാരവടിവുള്ള നെല്‍കതിര്‍ നിറമുള്ള സുന്ദരി, പഠിക്കുന്ന കാലത്ത്‌കോളേജ്‌വിട്ട്‌വരുംവഴിറെയില്‍വേസ്റ്റേഷന് സമീപമുള്ളറ്റീസ്റ്റാളില്‍കയറിഒരുചായകുടിയ്ക്കുക പതിവായിരുന്നു. ആദ്യമായി ഞാന്‍ അവളെകണ്ടണ്ടുമുട്ടിയത്മുഖാമുഖംഇരുന്ന്ചായ കുടിയ്ക്കുമ്പോള്‍ ആയിരുന്നു അന്നു ഞങ്ങളുടെകണ്ണുകള്‍ തമ്മിലിടഞ്ഞു. ആ നീല നയനങ്ങള്‍ അവന്റെശരീരത്തിലൂടെഅരിച്ചിറങ്ങി. മൃദുലവികാരങ്ങള്‍ അവളുടെ മനസ്സില്‍ അരങ്ങേറുന്നുണ്ടണ്ടായിരുന്നു. സാജന്‍ ഇതൊന്നും അത്ര കാര്യമാക്കാതെപൈസയുംകൊടുത്ത്ഇറങ്ങി നടന്നു. ദിവസങ്ങള്‍കടന്നുപോയി, ഇതിനിടയില്‍ പല അവസരങ്ങളില്‍അവര്‍ പരസ്പരംകണ്ടണ്ടുമുട്ടി, ആ നയനങ്ങളുടെതേരോട്ടം അവന്‍ ശ്രദ്ധിച്ചിരുന്നു.എങ്കിലും ആ സൗന്ദര്യധാമത്തിന്റെഹൃദയകവാടം തനിയ്ക്കായിതുറന്നിട്ടിരിയ്ക്കുന്നത് അവനറിഞ്ഞിരുന്നില്ല.

ഒരിയ്ക്കല്‍കോളേജ്‌വിട്ട് അവന്‍ തനിയെ നടന്നുവരികയായിരുന്നുഎക്‌സ്ക്യൂസ്മീ പിന്നില്‍ നിന്നുംഒരുകിളിസ്വരം അവന്‍ തിരിഞ്ഞു നോക്കി..അവന്‍ സാവധാനം അടുത്തെത്തി ജാള്യതയാര്‍ന്ന ഒരുചെറുചിരിയോടെ.വെറുതെഒന്ന് പരിചയപ്പെടാമെന്ന്കരുതി.. പേര് സാജനെന്നല്ലേ? സാജനൊന്ന്മൂളി. ഗുസ്തിക്കാരനാണല്ലേ? കുട്ടിയ്‌ക്കെങ്ങനെ മനസ്സിലായി! അവന്‍ അതിശയിച്ചു. അത്‌ലറ്റിക്‌സ്ക്ലബില്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍ ണ്ടകേട്ടു, മാത്രമല്ലസ്റ്റേറ്റ്മീറ്റിലൊക്കെ സമ്മാനം വാങ്ങിയിട്ടുള്ളആളാണെന്നുംഅറിയാം. കുട്ടിയോടാര് പറഞ്ഞു.! പത്രത്തില്‍വായിച്ചാണ് അിറഞ്ഞത്.ബൈ.........ദ.ബൈ................. ഞാന്‍ എന്നെ പരിചയപ്പെടുത്താന്‍ മറന്നു. പേര് സൂസന്‍.ഒന്നാംവര്‍ഷ ബികോംവിദ്യാര്‍ത്ഥിനി. സ്ഥലംഅഞ്ചാലുംമൂട്, ഡാഡിയുടെ പേര് മത്തായി, ഹൈസ്കൂള്‍ അദ്ധ്യാപകനാണ്, അമ്മ ലില്ലികുട്ടിജോലിഅടുക്കളപ്പണി. സാജന് ചിരിക്കണമെന്ന്‌തോന്നിയെങ്കിലുംസംയമനം പാലിച്ച്‌കൊണ്ടണ്ടുചോദിച്ചു, അഞ്ചാലുംമൂട്ടിലുളള ചെറിയാന്‍ സാറിന്റെലില്ലിപ്പൂമൊട്ടിന് ഇപ്പോള്‍എന്താണാവോവേണ്ടണ്ടത്..? ഉത്തരം പെട്ടെന്നായിരുന്നുസാജന്റെഹ്യദയം…..സാജന്‍ ഒന്ന്‌ഞെട്ടിഅവള്‍തുടര്‍ന്നു..ഇൗ പൂമൊട്ടിന് വിരിയാന്‍ ഇനി ആ ഹ്യദയത്തില്‍ മാത്രമേകഴിയൂ.

ഒരായിരം അമിട്ടിന് ഒരുമിച്ച്തിരികൊളുത്തിയ പ്രതീതിയായിരുന്നു. അപ്പോള്‍സാജനില്‍ശ്വാസം നിലച്ചതുപോലെ അവന് തോന്നി. അപ്പോഴുംഒന്നും സംഭവിക്കാത്തതു പോലെഒരുകുസൃതിച്ചിരിയുമായിഅവള്‍ നില്‍ക്കുന്നു. ഒരുവിധം സമനില വീണ്ടണ്ടു കിട്ടിയപ്പോള്‍ അവന്‍ പറഞ്ഞു ഞാന്‍ ആരെയും പ്രേമിച്ചിട്ടില്ലഒരു പ്രേമവിവാഹം ഞാന്‍ ആഗ്രഹിക്കുന്നുമില്ല; മാത്രമല്ലഅതിനുളളസമയംതല്ക്കാലംആയിട്ടില്ല. സാജന്‍ സൂത്രത്തില്‍ ഒഴിയാന്‍ ശ്രമിച്ചു സൂസന്‍ വിടാന്‍ ഭാവവുമില്ലസാരമില്ലസമയമായിഎന്ന് തോന്നുമ്പോള്‍ സാജന്‍ എന്നെസ്‌നേഹിച്ചാല്‍മതി, പക്ഷെ ഒരുകാര്യംഎന്റെ മനസ്സിലെമലര്‍പ്പന്തലില്‍ എന്നേ .സാജനെ ഞാന്‍ കുടിയിരുത്തി. അവളുടെ നയനങ്ങള്‍ സാജനില്‍ നിന്നുംഎന്തോയാചിക്കുന്നത് പോലെതോന്നി. തന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കും മുന്‍പ് മുന്നില്‍വിലങ്ങ്തടിയായിഒരു പ്രേമാഭ്യര്‍ത്ഥനയുമായി നില്‍ക്കുന്ന ഈ കുട്ടിയെഒഴിവാക്കാന്‍ തന്നെ തീരുമാനിച്ചുകൊണ്ടണ്ട് സാജന്‍ പറഞ്ഞു, പ്രേമിക്കാനുളളതിടുക്കമാണ് ഞാന്‍ കുട്ടിയില്‍കാണുന്നത് ചെറുപ്പത്തിന്റെവെറും ചാപല്യമാണിത്. കോളേജ് അങ്കണത്തില്‍സുന്ദര പൂവാലന്‍ന്മാര്‍ക്ക് എന്താണ്ഒരുകുറവ്? സുന്ദരിയായഒരു പെണ്‍കുട്ടി ധൈര്യമുളള നല്ല ഒരുവായാടികുട്ടിഒന്ന്‌ഞൊടിച്ചാല്‍ എത്രപേര്‍ പിറകെചുറ്റും. സൗന്ദര്യംകൊണ്ടണ്ട് പോലുംകുട്ടിയ്ക്ക് പറ്റിയജോടിയല്ല ഞാന്‍. ഞാനറിയാത്ത എന്നിലെസവിശേഷതഎന്താണ്?.......എന്നെ ചുറ്റിപ്പറ്റി നടക്കാന്‍!........ നീലാകാശത്ത്ഒറ്റയ്ക്ക്മിന്നിത്തിളങ്ങുന്ന താരത്തെപ്പോലെ അവളുടെമുഖം പ്രസന്നമായി അവളുടെചുണ്ടണ്ടുകള്‍ മന്ത്രിച്ചു. സൗന്ദര്യംഉളളഒരു മനസ്സ,് മനസാക്ഷി, ആരോഗ്യദൃഢഗാത്രന്‍, ശാന്തസ്വഭാവം തീര്‍ന്നില്ല രോമാവ്യതമായ ആ മാറിടത്തിലെഉറച്ച മാംസ പേശികള്‍ക്കും, ബലിഷ്ടമായ ആ കരവലയത്തിനും ഉള്ളില്‍കിടന്ന്‌ഞെരിഞ്ഞമരുവാന്‍ സ്‌നേഹിക്കുന്ന ഒരു പെണ്‍കുട്ടി ആഗ്രഹിക്കുന്നത് തെറ്റാണോ?.കലക്കന്‍ ഡയലോഗ് .കുട്ടിസിനിമകാണാറുണ്ടോ? വല്ലപ്പോഴുംവീട്ടില്‍കാസറ്റ്ഇട്ട്കാണാറുണ്ടണ്ട് . ഏതൊക്കെ ഹീറോയെആണ്ഇഷ്ടം ..? അവന്‍ വീണ്ടുംചോദിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി . ഒരുകൂസലുംഇല്ലാതെഉരുളയ്ക്ക്ഉപ്പേരിഎന്നപോലെഅവള്‍മറുപടി പറഞ്ഞു. ഞാന്‍ കൂടുതല്‍ സിനിമകാണാറില്ല , എങ്കിലുകുട്ടി പറഞ്ഞ രീതിയില്‍ഞെരിഞ്ഞമരണമെങ്കില്‍സിനിമയില്‍ ചില നല്ല വില്ലന്മാരുടെകൈയ്യില്‍ചെന്‌നുവീഴണം സാജന്‍ ഒന്നുകുത്തി നോവിച്ചു.

വിടരാന്‍ വിതുമ്പി നിന്ന ഒരു പൂമൊട്ട് അത്യുഗ്രമായ ചൂട്താങ്ങാനാകാവാതെ മുഖംകുനിച്ചത്‌പോലെ അവളുടെമുഖംവാടികുനിഞ്ഞു. വരണ്ടണ്ടുപോയചുണ്ടണ്ടുകളെ നാവുകൊണ്ടണ്ടു നനയ്ക്കാന്‍ ശ്രമിച്ചു. കണ്ണീര്‍ക്കയങ്ങള്‍ പോലുംവറ്റിവരണ്ടണ്ടത്‌പോലെ, എങ്കിലുംചില പളുങ്ക്മണികള്‍ അവളുടെകണ്ണുകളില്‍ നിന്നുംഅടര്‍ന്ന്‌വീണു. അത് അവളുടെ മ്യദുലകപോലങ്ങളില്‍തട്ടിതെന്നിതാഴെ വീണുടഞ്ഞു, മോഹങ്ങള്‍വെറും സ്വപ്നങ്ങളായിമാറുന്നത്‌പോലെഅവള്‍ക്ക്‌തോന്നി. ദു:ഖത്തിന്റെതരംഗങ്ങള്‍ അവളുടെമുഖത്തേയ്ക്ക് ഇരച്ചുകയറി. അവള്‍ പുലമ്പി..മൂര്‍ഖന്‍.ഒരുദയയുംഇല്ലാത്ത മനുഷ്യന്‍,ഒരിറ്റുസ്‌നേഹത്തിന് വേണ്ടണ്ടി ദാഹിക്കുമ്പോള്‍.എരിതീയ്എറിയുന്ന മനുഷ്യന്‍.സൗന്ദര്യം ഉള്ള മനസ്സാണെന്ന്കുട്ടിതന്നെയല്ലെഅല്പം മുന്‍പ് പറഞ്ഞത് ? അവള്‍വളരെശാന്തമായി പറഞ്ഞു , ശരിയാണ് എനിയ്ക്കുതെറ്റുപറ്റി. പ്രേമം മൂത്തപ്പോള്‍അറിയാതെ പറഞ്ഞു പോയതാണ്അല്ലേ അവന്‍ അവളെവീണ്ടണ്ടുംചൊടിപ്പിക്കാന്‍ ശ്രമിച്ചു. മറുപടിഅല്പം ഗൗരവത്തോടെതന്നെയായിരുന്നു.”ഒരു കഠോരഹൃദയന്‍. നിങ്ങള്‍ക്ക് പറ്റിയഒരു പണിയുണ്ട് പട്ടാളം.

യുദ്ധമേഖലയില്‍ പോയാല്‍കുറഞ്ഞത് പത്ത് പാകിസ്ഥാന്‍ പട്ടാളക്കാരെയെങ്കിലും നിങ്ങള്‍കൊല്ലും. ഒരുഗോലിപോലും പാഴായിപ്പോകാന്‍ നിങ്ങള്‍ അനുവദിക്കില്ല..പക്ഷേ ഒരുകാര്യംഒന്ന്ഓര്‍ത്തോളു നിങ്ങളുടെവ്യക്തിപരമായജീവിതത്തില്‍ഒന്നുംതന്നെ നേടുകയില്ല. വേദനയോടെഅവള്‍ചുണ്ടണ്ടുകള്‍കടിച്ചു. ആ കണ്ണുകള്‍ആശിച്ച പുരുഷനില്‍ നിന്നുംഒരിറ്റുസ്‌നേഹംയാചിക്കുന്നതുപോലെസാജനു തോന്നി. അവള്‍ നിശബ്ദംതിരിഞ്ഞു നടന്നു.

മനോഹരമായ അവളുടെകാര്‍കൂന്തല്‍ ആ നിദംബത്തെ തഴുകിമറയ്ക്കുന്നത് അവന്‍ അറിയാതെ നോക്കി നിന്നു. ഈ സൗന്ദര്യ തിടംമ്പത്തെ ആരാണ്ഇഷ്ടപ്പെടാതിരിക്കുന്നത്. മനസ്സിന്റെകിളിവാതില്‍തുറന്നുസ്വയംകയറിഇരിപ്പുറപ്പിച്ച ഒരുസുന്ദരി. കണ്ണാല്‍ നട്ട് കണ്ണീരാല്‍ നനച്ച പ്രേമത്തിന്റെവിത്ത്ഇതാമുളപൊട്ടിയിരിക്കുന്നു. മനസ്സില്‍ഒരുചെറിയ അനുഭൂതി. ജീവിതം പങ്കിടാന്‍ അനുവാദംചോദിച്ച ഒരുപൈങ്കിളി. ഇനിയുംഅവളെവേദനിപ്പിക്കാന്‍ പാടില്ല. മരുഭൂമിയില്‍ ഞാന്‍ കണ്ടെണ്ടത്തിയ മരുപ്പച്ച ഇവള്‍തന്നെയോ.? അവന്‍ അറിയാതെ പറഞ്ഞുപോയി.

ദിവസങ്ങളുംമാസങ്ങളും കടന്നുപോയിഅവര്‍കൂടുതല്‍ അടുത്തു. ജീവിതത്തില്‍ പലതുംവെട്ടിപ്പിടിക്കാന്‍ വെമ്പല്‍കൊണ്ടണ്ടു, പലതീരുമാനങ്ങളുംഎടുത്തു. ഒരുതൊഴില്‍ നേടിയശേഷം മാത്രമേകല്ല്യാണം പാടുള്ളൂ എന്ന സാജന്റെതീരുമാനത്തെ അവള്‍അംഗീകരിച്ചു. മാസങ്ങള്‍ പിന്നെയുംകൊഴിഞ്ഞുകൊണ്ടണ്ടിരുന്നു. സാജന്‍ ബികോം ഫസ്റ്റ് ക്ലാസില്‍ പാസ്സായി. അങ്ങനെയിരിക്കെ ഒരുദിവസം പത്രത്തില്‍ഒരു പരസ്യംകണ്ടണ്ടു. പൂജപ്പുരയില്‍വച്ച് പട്ടാളത്തിലേക്ക്ആളെടുക്കുന്നു. അപ്പോള്‍ സാജന്‍ സുസന്‍ പറഞ്ഞ വാക്കുകള്‍ഓര്‍ത്തു.. നിങ്ങള്‍ക്ക് പറ്റിയഒരു പണിയുണ്ടണ്ട്….. പട്ടാളം. പോലീസില്‍ നോട്ടമിട്ടിരുന്ന സാജന്‍ വെറുതെഒന്നു ശ്രമിച്ചു നോക്കാന്‍ തന്നെ തീരുമാനിച്ചു. ഒരുസുപ്രഭാതത്തില്‍ പൂജപ്പുരയിലെത്തിയ സാജന്‍ ആര്‍മിയിലേക്ക്തിരഞ്ഞെടുക്കപ്പെട്ടു. തന്റെഎല്ലാമായസൂസനെ കണ്ടണ്ട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍അവള്‍സന്തോഷാധിക്യത്താല്‍തുള്ളിച്ചാടി, അവള്‍ പറഞ്ഞുഒരുപൈസപോലുംകൈക്കൂലികൊടുക്കാതെ, സ്വയംതൊഴില്‍ അന്വേഷിച്ച് കണ്ടെണ്ടത്തിയിരിക്കുന്നു. അന്തസ്സിനെ ആര്‍ക്കുംഅടിയറവയ്ക്കാത്ത അഭിമാനി. ഞാന്‍ സ്വപ്നത്തില്‍ പോലുംകരുതിയിരുന്നില്ല സാജന്‍ പട്ടാളത്തില്‍ചേരുമെന്ന്. ഭാരതാമ്മയെ സേവിക്കാന്‍ തന്നെയാവുംസാജന്റെയോഗം. സാജന്‍ കളിയാക്കിക്കൊണ്ടണ്ട്‌സൂസനോടുപറഞ്ഞുമാഡം ഞാന്‍ എന്റെവ്യക്തി പരമായജീവിതത്തില്‍ഒന്നുതന്നെ നേടിയില്ലല്ലോ?

മനസ്സ് നിറയെമോഹപുഷ്പങ്ങളുമായിഅവള്‍സാവധാനം സാജനെ സമീപിച്ചുകൈകള്‍അവന്റെ കഴുത്തില്‍ചുറ്റിഅവന്റെ കപോലങ്ങളില്‍ചുംബിച്ചു.. ആ വിരിമാറില്‍ചേര്‍ന്നണഞ്ഞു.. സാജന്റെസിരകളിലൂടെമുന്തിരിച്ചാറൊഴുകി, ഹൃദയംതപ്പുകൊട്ടി, കൈകള്‍വാരിപ്പുണരാന്‍ കൊതിച്ചു. അധരംഎന്തോപറയാന്‍ വിതുമ്പി. അവള്‍സാജന്റെകാതില്‍മന്ത്രിച്ചു. നിങ്ങള്‍ നേടി എത്രനാള്‍വേണമെങ്കിലും നിങ്ങള്‍ക്കായികാത്തിരിക്കുന്ന. സാജന്റെമാത്രംസ്വന്തമായസൂസനെ..... പിന്നീടവള്‍ നിന്നില്ല. ഓടുകയായിരുന്നു. കൈവളകള്‍ തമ്മില്‍ ഉരസിച്ചിരിച്ചു, കൊലുസ്സുകള്‍ താളത്തില്‍ചിരിച്ചു, കാര്‍കൂന്തല്‍കാറ്റില്‍ആടിച്ചിരിച്ചു,താമരഇതള്‍പോലെ അവളുടെ അധരങ്ങള്‍ വിരിഞ്ഞു, മുല്ലമൊട്ടുപോലെയുളള പല്ലുകള്‍ക്കിടയിലൂടെവശ്യസുന്ദരമായചിരിയുടെ അകന്നുപോകുന്നശബ്ദധാര..അപ്പോള്‍സാജന്റെ മനസ്സിലുംസുഖമുളളഒരു നൊമ്പരം അകന്ന്‌പോകുന്നത് പോലെതോന്നി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക