Image

വിശ്രമം ആവശ്യപ്പെട്ടിരുന്നുവെന്ന് സേവാഗ്

Published on 01 March, 2012
വിശ്രമം ആവശ്യപ്പെട്ടിരുന്നുവെന്ന് സേവാഗ്
കോല്‍ക്കത്ത: ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് തനിക്ക് വിശ്രമമനുവദിക്കണമെന്ന് ബിസിസിഐയോടും സെലക്ടര്‍മാരോടും ആവശ്യപ്പെട്ടിരുന്നതായി ഓപ്പണര്‍ വീരേന്ദര്‍ സേവാഗ്. പരിക്കുകള്‍ മറച്ചുവെച്ച് കളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തനിക്ക് പുറം വേദനയുള്ളതിനാലാണ് വിശ്രമം ആവശ്യപ്പെട്ടതെന്നും ഒരു ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സേവാഗ് പറഞ്ഞു. 

ടീം തെരഞ്ഞെടുക്കുന്നതിന് മുമ്പ് സെലക്ടര്‍മാര്‍ ഫിസിയോയില്‍ നിന്ന് ടീമിലെ നിലവിലെ താരങ്ങളുടെ ശാരീരിക്ഷമതാ റിപ്പോര്‍ട്ട് തേടിയിരുന്നുവെന്നും ഫിസിയോയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് സേവാഗിനും സഹീര്‍ ഖാനും വിശ്രമം അനുവദിച്ചതെന്നും ടിമിനോട് അടുത്തവൃത്തങ്ങളും വ്യക്തമാക്കി. 

സേവാഗിനെ ടീമില്‍ നിന്നൊഴിവാക്കിയതാണെന്ന രീതിയിലുള്ള വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് പുതിയ വിശദീകരണം. സേവാഗ് വിശ്രമം ആവശ്യപ്പെട്ടിരുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും കോച്ച് ഡങ്കന്‍ ഫ്‌ളെച്ചറും സെലക്ടര്‍മാരെ അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക