Image

കര്‍ഷകന്റെ ആത്മഹത്യ: വില്ലേജ്‌ അസിസ്റ്റന്റ്‌ സിലിഷ്‌ കീഴടങ്ങി

Published on 27 June, 2017
കര്‍ഷകന്റെ ആത്മഹത്യ: വില്ലേജ്‌ അസിസ്റ്റന്റ്‌ സിലിഷ്‌ കീഴടങ്ങി



കോഴിക്കോട്‌: ചെമ്പനോട വില്ലേജ്‌ ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്‌ത കേസില്‍ വില്ലേജ്‌ അസിസ്റ്റന്റ്‌ സിലീഷ്‌ പൊലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രിയോടെ പേരാമ്പ സിഐയുടെ മുന്‍പിലാണ്‌ സിലീഷ്‌ കീഴടങ്ങിയത്‌. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ്‌ കേസെടുത്തിരുന്നു.

കൈവശഭൂമിക്ക്‌ നികുതി സ്വീകരിക്കാന്‍ വില്ലേജ്‌ അധികൃതര്‍ തയ്യാറാവാത്തതിലുള്ള മനഃപ്രയാസത്തില്‍ ചെമ്പനോട താഴത്ത്‌ അങ്ങാടിയിലുള്ള വില്ലേജ്‌ ഓഫീസ്‌ കെട്ടിടത്തിലാണ്‌ 57കാരനായ ജോയി ആത്മഹത്യ ചെയ്‌ത്‌.

വില്ലേജ്‌ ഓഫീസില്‍ നികുതി അടയ്‌ക്കാന്‍ ചെല്ലുമ്പോള്‍ പുതിയ കാരണങ്ങള്‍ പറഞ്ഞ്‌ ജോയിയെ മടക്കി അയച്ചിരുന്നുവെന്നും ഇതിലുള്ള മനഃപ്രയാസമാണ്‌ ആത്മഹത്യയിലേക്ക്‌ നയിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക