Image

ബെംഗളൂരുവില്‍ പബ്ബുകള്‍ ജൂലൈ ഒന്നുമുതല്‍ തുറക്കില്ല

Published on 27 June, 2017
ബെംഗളൂരുവില്‍  പബ്ബുകള്‍ ജൂലൈ ഒന്നുമുതല്‍ തുറക്കില്ല


ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ നൂറോളം പബ്ബുകള്‍ക്ക്‌ ജൂണ്‍ മാസത്തോടെ പൂട്ടുവീഴും. ദേശീയ പാതയില്‍ നിന്ന്‌ 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ ജൂലൈ ഒന്നുമുതല്‍ അടച്ചുപൂട്ടുന്നതിന്‍റെ ഭാഗമായി മദ്യവ്യാപാരികള്‍ക്ക്‌ സര്‍ക്കാര്‍ നോട്ടീസ്‌ അയച്ചിട്ടുണ്ട്‌. ഇതോടെ ബെംഗളൂരുവിലെ എംജി റോഡ്‌, ബ്രിഗേഡ്‌ റോഡ്‌, ചര്‍ച്ച്‌ സ്‌ട്രീറ്റ്‌, ഇന്ദിരാനഗര്‍ എന്നിവിടങ്ങളിലെ മദ്യശാലകള്‍ക്കാണ്‌ സുപ്രീം കോടതി ഉത്തരവ്‌ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതോടെ തിരിച്ചടിയാവുക.

ജൂണ്‍ 22 മുതല്‍ തന്നെ കര്‍ണ്ണാടക എക്‌സൈസ്‌ വകുപ്പ്‌ മദ്യശാലകളുടെ ലൈസന്‍സ്‌ ഉടമകള്‍ക്ക്‌ അടച്ചുപൂട്ടാന്‍ ചൂണ്ടിക്കാണിച്ച്‌ നോട്ടീസ്‌ അയയ്‌ക്കാന്‍ ആരംഭിച്ചിരുന്നു. ദേശീയപാതയില്‍ 500 മീറ്റര്‍വരെയുള്ള ദൂരപരിധിയില്‍ സ്ഥിതിചെയ്യുന്ന മദ്യശാലകള്‍ ജൂണ്‍ 30ഓടെ അടച്ചുപൂട്ടാനാണ്‌ സുപ്രീം കോടതി ഉത്തരവ്‌. 

10 ദിവസം മുമ്പാണ്‌ നിരവധി റോഡുകള്‍ ദേശീയ പാതാ പട്ടികയില്‍ നിന്ന്‌ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ ദേശീയ പാതാ അതോറിറ്റിയെ സമീപിച്ചിരുന്നു. എന്നാല്‍ ജൂലൈ ഒന്നിന്‌ എല്ലാ മദ്യവില്‍പ്പനയും മരവിപ്പിക്കുമെന്ന്‌ കാണിച്ച്‌ ലൈസന്‍സ്‌ ഉടമകള്‍ക്ക്‌ നോട്ടീസ്‌ നല്‍കിയതായി എക്‌സൈസ്‌ വകുപ്പ്‌ ചൂണ്ടിക്കാണിക്കുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക