Image

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക്‌ ആധാര്‍ നിര്‍ബന്ധമാക്കാനുള്ള ഉത്തരവിന്‌ സുപ്രീം കോടതി സ്റ്റേയില്ല

Published on 27 June, 2017
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക്‌ ആധാര്‍ നിര്‍ബന്ധമാക്കാനുള്ള ഉത്തരവിന്‌ സുപ്രീം കോടതി സ്റ്റേയില്ല


ന്യുഡല്‍ഹി : സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക്‌ ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്‌ സുപ്രീം കോടതി സ്റ്റേയില്ല.

സാമൂഹ്യ ക്ഷേമ പദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകള്‍, ഗ്യാസ്‌ സബ്‌സിഡി എന്നിവക്ക്‌ ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്‌ ചോദ്യം ചെയ്‌തുകൊണ്ട്‌ സാമൂഹ്യപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി നിലപട്‌ വ്യക്തമാക്കിയത്‌. ഉത്തരവ്‌ സ്റ്റേചെയ്യണമെന്ന്‌ ആവശ്യം സുപ്രീം കോടതി അനുവധിച്ചില്ല.

നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക്‌ ആധാറുമായി ബന്ധിപ്പിക്കാന്‍ സെപ്‌തംബര്‍ 30 വരെ സമയം അനുവധിച്ചിട്ടുണ്ടെന്ന്‌ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നേരത്തേ ജൂണ്‍ 30 വരെയായിരുന്നു ഇതിന്‌ അനുവദിച്ചിരുന്ന സമയം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക