Image

'പ്രമുഖ നടി'യ്‌ക്ക്‌ മാത്രമല്ല, `പ്രമുഖ നടനും' കുടുംബവും സ്വകാര്യതയുമില്ലേയെന്ന്‌ പുതുനിര സംവിധായകന്‍ ഒമര്‍

Published on 27 June, 2017
'പ്രമുഖ നടി'യ്‌ക്ക്‌ മാത്രമല്ല, `പ്രമുഖ നടനും' കുടുംബവും സ്വകാര്യതയുമില്ലേയെന്ന്‌ പുതുനിര സംവിധായകന്‍ ഒമര്‍


 അക്രമിക്കപ്പെട്ട നടിയുടെ പേര്‌ പരാമര്‍ശിക്കുന്നത്‌ ചോദ്യം ചെയ്യപ്പെടുമ്പോഴും സംശയത്തിന്റെ നിഴലിലുള്ള നടന്റെ പേര്‌ വാര്‍ത്തകളില്‍ ഉപയോഗിക്കുന്നതിനെ വിമര്‍ശിക്കുന്നു പുതുനിര സംവിധായകന്‍ ഒമര്‍ ലുലു.
പ്രമുഖ നടിക്ക്‌ മാത്രമല്ല, പ്രമുഖ നടനുമുണ്ട്‌ കുടുംബവും ജീവിതവും സ്വകാര്യതയുമൊക്കെയെന്ന്‌ ഒമര്‍ കുറിയ്‌ക്കുന്നു.

`പ്രമുഖ നടന്റെ' പേര്‌ ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും എത്ര വട്ടം വേണേലും ആവര്‍ത്തിച്ച്‌ അലക്കാം. പക്ഷേ `പ്രമുഖ നടിയുടെ' പേര്‌ മിണ്ടിയാല്‍ കേസ്‌. പ്രമുഖ നടിയ്‌ക്ക്‌ മാത്രമല്ല മിസ്റ്റര്‍ പ്രമുഖ നടനുമുണ്ട്‌ കുടുംബവും,ജീവിതവും, സ്വകാര്യതയുമൊക്കെ..
ഒമര്‍ ലുലു 

നേരത്തേ, അക്രമിക്കപ്പെട്ട നടിയ്‌ക്കും നുണപരിശോധന നടത്തണമെന്ന പരാമര്‍ശം നടത്തിയ സലിംകുമാര്‍ അതില്‍ മാപ്പ്‌ ചോദിച്ചിരുന്നു. തന്റെ പരാമര്‍ശം തികഞ്ഞ അപരാധവും സ്‌ത്രീവിരുദ്ധവുമാണെന്ന്‌ മനസിലാക്കിയതിനാല്‍ നടിയോടും അവരുടെ കുടുംബാംഗങ്ങളോടും പൊതുജനത്തോടും മാപ്പ്‌ ചോദിക്കുന്നുവെന്ന്‌ സലിംകുമാര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

അക്രമിക്കപ്പെട്ട നടിയുടെ പേര്‌ പരാമര്‍ശിച്ച്‌ ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്‌ത നടന്‍ അജു വര്‍ഗീസിനെതിരേ ഡിജിപിക്ക്‌ പരാതി ലഭിച്ചിരുന്നു. കളമശ്ശേരി സ്വദേശി ഗിരീഷ്‌ ബാബു കൊടുത്ത കേസ്‌ വാര്‍ത്തയായതോടെ നടിയോട്‌ മാപ്പ്‌ ചോദിച്ച്‌ അജു രംഗത്തെത്തിയിരുന്നു. തന്റെ സഹപ്രവര്‍ത്തകയുടെ പേര്‌ ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ ഉപയോഗിച്ചത്‌ തെറ്റാണെന്ന്‌ വൈകി മനസിലാക്കിയ വേളയില്‍ തിരുത്തുന്നുവെന്നും നടിയോട്‌ മാപ്പ്‌ ചോദിക്കുന്നുവെന്നും ഫേസ്‌ബുക്കിലൂടെത്തന്നെയാണ്‌ അജു അറിയിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക