Image

ടു ജി ലേലം: സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി

Published on 01 March, 2012
ടു ജി ലേലം: സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി
ന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ ലേലം ചെയ്തു വില്‍ക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. എ.രാജ ടെലികോം മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അനുവദിച്ച 122 ടെലികോം ലൈസന്‍സുകള്‍ റദ്ദാക്കിയ ഉത്തരവിലാണ് പുതിയ ടു ജി ലൈസന്‍സുകള്‍ ലേലം ചെയ്തു നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍ ദീര്‍ഘമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ പുതിയ ലേലം നടത്തുന്നതിന് 400 ദിവസമെങ്കിലും എടുക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. 

2013 മാര്‍ച്ചിനുശേഷമെ പുതിയ ടു ജി ലൈസന്‍സുകള്‍ നല്‍കാനാവൂ എന്നതിനാല്‍ സുപ്രീംകോടതി ഉത്തരവനുസരിച്ച് ജൂണ്‍ രണ്ടു മുതല്‍ നിലവിലെ ലൈസന്‍സുകള്‍ റദ്ദാക്കപ്പെടുമ്പോള്‍ ഏഴു കോടിയോളം ഉപയോക്തക്കളെ അത് ദോഷകരമായി ബാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഈ സാഹചര്യത്തില്‍ എന്തുനടപടി സ്വീകരിക്കണമെന്ന് കോടതി തന്നെ വിശദീകരിക്കണമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക