Image

ശമ്പളവര്‍ധനയില്‍ തീരുമാനമായില്ല; നഴ്‌സുമാരുടെ സമരം സംസ്ഥാന വ്യാപകമാകുന്നു

Published on 27 June, 2017
ശമ്പളവര്‍ധനയില്‍ തീരുമാനമായില്ല; നഴ്‌സുമാരുടെ സമരം സംസ്ഥാന വ്യാപകമാകുന്നു

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള വര്‍ധന വിഷയത്തില്‍ തീരുമാനമായില്ല. തിരുവനന്തപുരത്ത്‌ ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണിത്‌. ഇനി മന്ത്രിതല ചര്‍ച്ചയ്‌ക്കായി കാത്തിരിക്കുകയാണ്‌ നഴ്‌സുമാര്‍.

സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ തുടരാനാണ്‌ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ്‌ നഴ്‌സ്‌ അസോസിയേഷന്റേയും (യുഎന്‍എ) മാനേജ്‌മെന്‍റ്‌ പ്രതിനിധികളുടേയും ധാരണ. 

ശമ്പളവര്‍ധനവ്‌ സംബന്ധിച്ച നഴ്‌സുമാരുടെ പാക്കേജിനെ ചര്‍ച്ചയില്‍ മാനേജ്‌മെന്റുകള്‍ തള്ളി. കേവലം 30 ശതമാനം വര്‍ധന മാത്രമേ നല്‍കാന്‍ കഴിയൂ എന്ന നിലപാടാണ്‌ മാനേജ്‌മെന്റുകള്‍ സ്വീകരിച്ചത്‌. ഗ്രേഡ്‌ എട്ടിന്‌ 18,900ഉം അതിനു മുകളിലുള്ള ഓരോ തസ്‌തികയ്‌ക്കും അഞ്ചു ശതമാനം വരെ വര്‍ധനയുമാണ്‌ നഴ്‌സുമാര്‍ ആവശ്യപ്പെട്ടത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക