Image

പമ്പ സെപ്തംബര്‍ 23- -ന് വൈറ്റ്ഹൗസ് ടൂര്‍ സംഘടിപ്പിക്കുന്നു

ജോര്‍ജ്ജ് ഓലിക്കല്‍ Published on 27 June, 2017
പമ്പ സെപ്തംബര്‍ 23- -ന് വൈറ്റ്ഹൗസ് ടൂര്‍ സംഘടിപ്പിക്കുന്നു
ഫിലാഡല്‍ഫിയ: പമ്പമലയാളി അസ്സോസിയേഷനിലെ അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കുമായി  സെപ്തംബര്‍ 23 ശനിയാഴ്ച അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യേഗിക വസതിയായ വാഷിംങ്ടണ്‍ ഡി. സിയിലുള്ള വൈറ്റ്ഹൗസിലേക്ക് ടൂര്‍ സംഘടിപ്പിക്കുന്നു.

രജിസ്റ്ററേഷന്‍ ഡെഡ് ലൈന്‍ ജൂലൈ 3- ആണ.് ആദ്യം രജിസ്റ്റര്‍ചെയ്യുന്ന അമ്പത് പേര്‍ക്കാണ് അവസരം ഉണ്‍ടാകുക.

സുരക്ഷ സംവിധാനങ്ങള്‍ കര്‍ശനമാക്കിയിട്ടുള്ളതിനാല്‍ മൂന്ന് മാസം മുമ്പ് വൈറ്റ്ഹൗസ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളുടെ പേരുവിവരങ്ങള്‍ അമ്പത് പേരടങ്ങിയ ഗ്രുപ്പിനായി വൈറ്റ്ഹൗസില്‍ നിന്ന് അയക്കുന്ന ഈ-മെയില്‍ ലിങ്ക്ഓപ്പണ്‍ ചെയ്ത് അതില്‍രജിസ്റ്റര്‍ ചെയ്യണം, ഒരാഴ്ചത്തേí് മാത്രം ഓപ്പണ്‍ ചെയ്യുന്ന ലിങ്കാണിത്. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞ് വീണ്ടും കാത്തിരിക്കണം. പോകുന്നതിനുള്ള ഡേറ്റ് രണ്‍ടാഴ്ച മുമ്പ് മാത്രമെ ലഭിക്കുകയുള്ളു വളരെ സങ്കീര്‍ണ്ണമായ പ്രക്രിയയാണിത്. വൈറ്റ്ഹൗസ് സന്ദര്‍ശകര്‍ക്കുള്ള ഗേറ്റിലെത്തിയാല്‍ അകത്തുകടക്കാന്‍ മുന്ന്‌ചെക്ക് പോയന്റുകളില്‍ നിന്ന് ക്ലീയറന്‍സ് ലഭിക്കണം.

പമ്പ സംഘടിപ്പിക്കുന്ന വൈറ്റ്ഹൗസ് ടൂറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: അലക്‌സ്‌തോമസ് പ്രസിഡന്റ്: 215 850 5268, ജോണ്‍ പണിക്കര്‍ 215 605 5109, സുമോദ് നെല്ലിക്കാല 267 322 8527,സുധ കര്‍ത്ത: 267-575-7333്, ജോര്‍ജ്ജ്ഓലിക്കല്‍: 215-873-4365,മോഡിജേക്കബ:് 215-667-0801, ഫീലിപ്പോസ് ചെറിയാന്‍: 215-605-7310.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക