കൊച്ചി: മലയാള സിനിമ ഇന്ഡസ്ട്രിയിലെ
പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247, 'തീരം'ത്തിലെ രണ്ടാമത്തെ സോങ്ങ് വീഡിയോ
റിലീസ് ചെയ്തു. അഫ്സല് യുസുഫ് ഈണം പകര്‍ന്നിരിക്കുന്ന `ഞാന്‍ വരുമീ പാതയിലായി`
എന്ന് തുടങ്ങുന്ന ഈ ഡ്യുവെറ്റ് അര്മാന് മാലിക്കും തബിത ചേറ്റുപള്ളിയും
ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അര്മാന് മാലിക്കിന്റെ ആദ്യ മലയാള ഗാനമാണിത്.
റിനു റസാഖ് ആദ്യമായി ഗാനരചന നിര്‍വഹിക്കുന്നതും ഈ ഗാനത്തിലൂടെയാണ്.
സഹീദ്
അറാഫത്ത് സംവിധാനം നിര്‍വഹിച്ച 'തീരം', അനശ്വരനടന്‍ രതീഷിന്റെ ഇളയ മകന് പ്രണവ്
രതീഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ്. മരിയ യോഹന്നാന് ആണ് നായിക.
അഷ്കര്‍ അലി, ടിനി ടോം, അഞ്ജലി നായര്‍, സുധി കോപ്പ, കൃഷ്ണപ്രഭ, നന്ദന് ഉണ്ണി
എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രിനിഷ് പ്രഭാകരനും അന്‍സാര്‍ താജുദീനും
ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഗൗതം ശങ്കറും ചിത്രസംയോജനം
വിജയ് ശങ്കറുമാണ്. റൗണ്ട് അപ്പ് സിനിമയുടെ ബാനറില്‍ ഷെയ്ക്ക് അഫ്സല് ആണ്
'തീരം' നിര്‍മിച്ചിട്ടുള്ളത്.
`ഞാന്‍ വരുമീ പാതയിലായി` ഒഫീഷ്യല്‍ സോങ്ങ്
വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=hcq92kmavo0
മ്യൂസിക്247നെ കുറിച്ച്:
കഴിഞ്ഞ നാല് വര്‍ഷമായി മലയാള സിനിമ
ഇന്ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആണ് യൂസിക്247). അടുത്ത
കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശംമ്യൂസിക്247നാണ്. അങ്കമാലി ഡയറീസ്, ഒരു മെക്സിക്കന്‍ അപാരത,
ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ, ഒരു മുത്തശ്ശി
ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്സ്, ചാര്‍ലി,
കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ് ആര് യു, കിസ്മത്ത്,വിക്രമാദിത്യന്, മഹേഷിന്റെ
പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ് ഇവയില്‍ ചിലത്.