Image

ശ്രീപ്രകാശ് ജയ്‌സ്വാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

Published on 01 March, 2012
ശ്രീപ്രകാശ് ജയ്‌സ്വാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്
ന്യൂഡല്‍ഹി: യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം ലഭിച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന വിവാദ പരാമര്‍ശത്തില്‍ കേന്ദ്ര മന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി. ജയ്‌സ്വാളിന്റെ പ്രസ്താവന വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. 

വിവാദ പ്രസ്താവനയെത്തുടര്‍ന്ന് കമ്മീഷന്‍ ജയ്‌സ്വാളില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. കഴിഞ്ഞ മാസം 23ന് കാണ്‍പൂരിലാണ് ജയ്‌സ്വാള്‍ വിവാദ പ്രസ്താവന നടത്തിയത്. യുപിയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഇല്ലെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്നുമായിരുന്നു ജയ്‌സ്വാളിന്റെ പ്രസ്താവന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക