Image

നഴ്‌സുമാര്‍ക്ക് ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍

Published on 27 June, 2017
നഴ്‌സുമാര്‍ക്ക് ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍

      ബോള്‍ട്ടന്‍: ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരു ഏകദിന സെമിനാര്‍ നഴ്‌സുമാര്‍ക്കായി ജൂലൈ 22നുശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 3.30 വരെ ഹൈഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ വച്ചു നടത്തപ്പെടും.

1) നഴ്‌സ്മാര്‍ അഭിമുഖീ കരിക്കുന്ന പ്രശ്‌നങ്ങള്‍,
2) ഏജന്‍സി ഡ്യൂട്ടി ചെയ്യുന്‌പോള്‍ അറിയേണ്ട കാര്യങ്ങള്‍ 
3) നിയമോപദേശം തേടുവാന്‍ എന്ത് ചെയ്യണം 
4) ്രെപെവറ്റ് ലിമിറ്റഡ് കന്പനിയില്‍ വന്ന മാറ്റങ്ങള്‍ 
5) റീവാലിഡേഷന്‍ എങ്ങനെ ചെയ്യണം പോര്‍ട്ട് ഫോളിയോ എങ്ങനെ തയ്യാറാക്കണം 
6) റിഫ്‌ലക്റ്റീവ് പ്രാക്ടീസ് എങ്ങനെ തയ്യാറാക്കണം 
7) ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നവര്‍ നഴ്‌സിംഗ് ഹോമില്‍ ഏജന്‍സി ജോലി ചെയ്യുന്‌പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ 

ഇങ്ങനെ നഴ്‌സുമാര്‍ക്കും അവരുടെ കുടുംബത്തിനും പ്രയോജനം ലഭിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനും, അറിവുകള്‍ പങ്കു വയ്ക്കുവാനും ഈ അവസരം നമ്മെ സഹായിക്കും എന്ന് ഉറപ്പു നല്‍കുന്നു. ഈ സുവര്‍ണാവസരം നമ്മുടെ നേഴ്‌സ് മാര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും പ്രയോജനപ്പെടും ആയതിനാല്‍ ഒരു ഓഫ് ബുക്ക് ചെയ്യൂ നമ്മുടെ അറിവുകള്‍ നമുക്ക് പങ്കുവെക്കാം,എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

റിപ്പോര്‍ട്ട്: ജിജോ അറയത്ത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക