Image

എസ്എംഎയുടെ പടക്കുതിരകള്‍ വഴി വീണ്ടും ഒരു പൊന്‍തൂവല്‍ കൂടി

Published on 27 June, 2017
എസ്എംഎയുടെ പടക്കുതിരകള്‍ വഴി വീണ്ടും ഒരു പൊന്‍തൂവല്‍ കൂടി
    ബര്‍മിംഗ്ഹാമം: യുക്മ നാഷണല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്റ പടക്കുതിരകള്‍ മൂന്നു വക്തിഗദ ചാന്പ്യന്‍ഷിപ്പോടെ നാഷണല്‍ ചാന്പ്യന്‍ഷിപ്പ്് പട്ടം കരസ്ഥമാക്കി.

കഴിഞ്ഞ ദിവസം ബിര്‍മിംഗ്ഹാമിലെ വിന്‍ഡ്‌ലി ലിഷര്‍ സ്‌റ്റേഡിയത്തില്‍ വെച്ചു നടന്ന നൂറില്‍പരം അസോസിയേഷനുകള്‍ അംഗങ്ങളായിട്ടുള്ള യുക്മ നാഷണല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ മറ്റു പ്രമുഖ അസ്സോസിയേഷനുകളെയും പിന്‍തള്ളിക്കണ്ടാണ് എന്നും യൂകെയിലെ മറ്റു അസോസിയേഷനുകള്‍ക്കു മാതൃക ആയിട്ടുള്ള സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളി അസ്സോസിയേഷന്റ കരുത്തുറ്റ പടക്കുതിരകള്‍ മൂന്നു നാഷണല്‍ ചാന്പ്യന്‍ഷിപ്പ് കരസ്ഥാമാക്കിയത്. റയാന്‍ ജോബി , അനീഷ വിനു, ഷാരോണ്‍ ടെറന്‍സ് എന്നിവരാണ് വക്തിഗദ ചാംപ്യന്‍ഷിപ് സ്വന്തമാക്കിയത്. ആഞ്ചലീന സിബി, സിയന്ന സോണി, നികിത സിബി, നോയല്‍ സിബി, അസോസിയേഷന്‍ പ്രസിഡന്റ് വിനു ഹോര്‍മിസ് എന്നിവരാണ് വിവിധ മത്സരങ്ങളില്‍ പ്രധാനമായും വിജയികളായത്. മത്സരങ്ങളില്‍ പങ്കെടുക്കുകയും, വിജയിക്കുകയും ചെയ്തവരോടുള്ള നന്ദി ഈയവസരത്തില്‍ എസ് എം എ പ്രസിഡന്റ് വിനു ഹോര്‍മിസ്, സെക്രട്ടറി ജോബി ജോസ് എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക