Image

ജി. സുകുമാരന്‍ നായര്‍ മൂന്നാം തവണയും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി

Published on 27 June, 2017
ജി. സുകുമാരന്‍ നായര്‍ മൂന്നാം തവണയും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി

നായര്‍ സര്‍വിസ് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും ജി. സുകുമാരന്‍ നായരെയും ട്രഷററായി ഡോ. എം. ശശികുമാറിനെയും തെരഞ്ഞെടുത്തു. 

1991ല്‍ വാഴപ്പള്ളി 282ാം നമ്പര്‍ കരയോഗം പ്രസിഡന്റായ അദ്ദേഹം ചങ്ങനാശ്ശേരി താലൂക്ക് യൂനിയന്‍ പ്രസിഡന്റ്, എന്‍.എസ്.എസ് പ്രതിനിധി സഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2002 മുതല്‍ എട്ടുവര്‍ഷത്തോളം അസി. സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2010 ല്‍ ജനറല്‍ സെക്രട്ടറിയായി

തിങ്കളാഴ്ച ചേര്‍ന്ന ബജറ്റ് സമ്മേളനത്തില്‍ എന്‍.എസ്.എസ് പ്രതിനിധിസഭയാണ് ഇരുവരെയും ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തത്. പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായരാണ് ജി. സുകുമാരന്‍ നായരുടെ പേര് നിര്‍ദേശിച്ചത്. 


നായകസഭയില്‍ ഒഴിവുണ്ടായിരുന്ന സ്ഥാനങ്ങളിലേക്ക് എതിരില്ലാതെ ജി. സുകുമാരന്‍ നായര്‍ ഉള്‍പ്പെടെ ഒമ്പതംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ആര്‍. ബാലകൃഷ്ണപിള്ള (പത്തനാപുരം), എന്‍.വി. അയ്യപ്പന്‍പിള്ള (കരുനാഗപ്പള്ളി), കലഞ്ഞൂര്‍ മധു (അടൂര്‍), ചിതറ എസ്. രാധാകൃഷ്ണന്‍ നായര്‍ (ചടയമംഗലം), കെ.കെ. പദ്മനാഭപിള്ള (അമ്പലപ്പുഴ), ഡോ. സി.ആര്‍. വിനോദ്കുമാര്‍ (വൈക്കം), വി.എ. ബാബുരാജ് (നെടുമങ്ങാട്), ജി. തങ്കപ്പന്‍പിള്ള (കൊട്ടാരക്കര) 

സൊസൈറ്റിക്ക് 102.75 കോടി വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്ന 103 ാം ബജറ്റ് സുകുമാരന്‍ നായര്‍ അവതരിപ്പിച്ചു. മുന്‍വര്‍ഷത്തെ ബജറ്റ് 98.15 കോടിയായിരുന്നു. 

എയ്ഡഡ് സ്‌കൂള്‍ മാനേജ്മന്റെുകളോടുള്ള നിരുത്തരവാദ സമീപനം അവസാനിപ്പിച്ച് സ്‌കൂളുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനു വഴിയൊരുക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക