Image

അര്‍ക്കന്‍സാ തലസ്ഥാനത്തു 10 കല്പനകളുടെ സ്റ്റാച്യു സ്ഥാപിച്ചു

പി.പി.ചെറിയാന്‍ Published on 27 June, 2017
അര്‍ക്കന്‍സാ തലസ്ഥാനത്തു 10 കല്പനകളുടെ സ്റ്റാച്യു സ്ഥാപിച്ചു
അര്‍ക്കന്‍സാസ്: രണ്ടു വര്‍ഷക്കാലം നീണ്ടു നിന്ന വാദ പ്രതിവാദങ്ങള്‍ക്കു ശേഷം അര്‍ക്കന്‍സാസ് സംസ്ഥാന തലസ്ഥാനത്തു പത്തു കല്പനകള്‍ ആലേഖനം ചെയ്ത സ്റ്റാച്യു സ്ഥാപിച്ചു.
ജൂണ്‍ 27 ചൊവ്വാഴ്ച ആറടി ഉയരവും 6000 പൗണ്ട് തൂക്കവുമുള്ള സ്റ്റാച്യു തലസ്ഥാനത്തിന്റെ സൗത്ത് വെസ്റ്റ് പുല്‍ത്തകിടിയിലാണ് സ്ഥാപിച്ചിരിക്കുന്നത്.

സ്വകാര്യവ്യക്തികളുടെ ഫണ്ട് ഉപയോഗിച്ചു സംസ്ഥാന സര്‍ക്കാറിന്റെ സ്ഥലത്തു സ്റ്റാച്യു സ്ഥാപിക്കുന്നതിനുള്ള അനുമതി ലൊ മേക്കേഴ്‌സ് നല്‍കിയതിനെ തുടര്‍ന്നാണിത്.
2015 ല്‍ ഒക്കലഹോമ സുപ്രീംകോടതി സംസ്ഥാന തലസ്ഥാനത്തു സ്ഥിതി ചെയ്തിരുന്ന പ്രതിമ നീക്കം ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നു.

നികുതി ദായകരുടെ ഒരു പെനി പോലും ഉപയോഗിക്കാതെ പത്തു കല്പനകള്‍ അടങ്ങിയ പ്രതിമ സ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജെയ്‌സണ്‍ റേപെര്‍ട്ട് സംതൃപ്തി പ്രകടിപ്പിച്ചു. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ലഭിച്ച പിന്തുണ ആവേശകരമായിരുന്നുവെന്നും സെനറ്റര്‍ കൂട്ടിചേര്‍ത്തു. ട്രമ്പ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇത്തരം കാര്യങ്ങളില്‍ വളരെ അനുകൂല സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

അര്‍ക്കന്‍സാ തലസ്ഥാനത്തു 10 കല്പനകളുടെ സ്റ്റാച്യു സ്ഥാപിച്ചു
Join WhatsApp News
Johny 2017-06-28 07:05:07
ഏക ദൈവം പറയുന്നു ഞാൻ അല്ലാതെ 'മറ്റു ദൈവങ്ങളെ' ആരാധിക്കരുത് എന്ന്. ഒന്നുകിൽ മോശ കേട്ടതിന്റെ കുഴപ്പം അല്ലെങ്കിൽ ഈ ഏക ദൈവം പറഞ്ഞതിന്റെ കുഴപ്പം. ആകെ കൺഫ്യൂഷൻ
Christian 2017-06-28 09:58:48
There is only one god. even Hindus believe in one god only, no?
Also, change Hindutva mentality of denigrating other beliefs. 
Beef is food, not god.
Christian 2017-06-28 11:08:52
We need to put one like this in Kerala too and change the name of Kerala to Christian state because  Kerala is the only place in India with lot of Christians. Kerala has the Head Quarters of many world wide churches too and lot of Catholicos too. The state symbol must be changed to a passu or Kala.
think about that my brothers, 
Johny 2017-06-30 11:12:42
കണ്ണൂർ ബിഷപ് മത സൗഹാർദ്ദത്തിന്റെ പേരിൽമുസ്ലിം സഹോദരങ്ങളെ വിളിച്ചു വരുത്തി ഇഫ്‌താർ വിരുന്നു നൽകി. അതോടൊപ്പം  ക്രിസ്ത്യൻ പള്ളിയിൽ ബാങ്ക് വിളിച് അവരോടൊപ്പം നിസ്കരിക്കുകയും ചെയ്യുന്ന ഒരു വാർത്ത ചിത്രം സഹിതം കാണുകയുണ്ടായി. വളരെ നല്ല കാര്യം തന്നെ. 
പക്ഷെ അത് ഈ ഒന്നാം പ്രമാണത്തിന്റെ നഗ്നമായ ലംഘനം അല്ലെ ?  ഇവിടെ വ്യാജ പേരിൽ കമ്മന്റ് എഴുതുന്ന പാതിരിമാരും ഉപദേശിമാരും അഭിപ്രായം പറയുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക