Image

ലോക്‌നാഥ്‌ ബെഹ്‌റ വീണ്ടും ഡി.ജി.പി

Published on 28 June, 2017
ലോക്‌നാഥ്‌ ബെഹ്‌റ വീണ്ടും ഡി.ജി.പി


കൊച്ചി: ലോക്‌നാഥ്‌ ബെഹ്‌റ വീണ്ടും ഡി.ജി.പിയാവും. മന്ത്രിസഭാ യോഗമാണ്‌ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്‌.

നിലവിലെ ഡി.ജി.പി ടി.പി സെന്‍കുമാര്‍ വെള്ളിയാഴ്‌ച വിരമിക്കുന്ന സാഹചര്യത്തിലാണ്‌ ബെഹ്‌റയെ വീണ്ടും ചുമതലയിലേക്കു കൊണ്ടുവരുന്നത്‌. നിലവില്‍ വിജിലന്‍സ്‌ മേധാവിയാണ്‌ ബെഹ്‌റ.

സുപ്രീം കോടതി വിധിയെ തുടര്‍ന്ന്‌ സെന്‍കുമാര്‍ പൊലീസ്‌ മേധാവി ആയതോടെയാണ്‌ ബെഹ്‌റയെ വിജിലന്‍സിലേക്കു മാറ്റിയത്‌. സെന്‍കുമാര്‍ സ്ഥാനമൊഴിയുന്നതിനാല്‍ ബെഹ്‌റയെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച്‌ തനിക്ക്‌ ഔദ്യോഗികമായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന്‌ ബെഹ്‌റ പ്രതികരിച്ചു. സര്‍ക്കാറിന്‌ നന്ദിയുണ്ടെന്ന്‌ അറിയിച്ച അദ്ദേഹം താന്‍ പകുതിയാക്കിയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കി.


1985 ബാച്ച്‌ കേരള കേഡര്‍ ഐ.പി.എസ്‌ ഉദ്യോഗസ്ഥനാണ്‌ ലോക്‌നാഥ്‌ ബെഹ്‌റ. കേരളത്തില്‍ എ.എസ്‌.പിയായി കരിയര്‍ തുടങ്ങിയ ബെഹ്‌റ കൊച്ചി പൊലീസ്‌ കമ്മീഷണറായും തിരുവനന്തപുരം ഡി.സി.പിയായും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട്‌ സി.ബി.ഐയില്‍ എസ്‌.പി, ഡി.ഐ.ജി ചുമതലകള്‍ വഹിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക