Image

ദിലീപും നാദിര്‍ഷയും പോലീസ്‌ ക്ലബില്‍; മാധ്യമ വിചാരണയ്‌ക്കില്ലെന്ന്‌ ദിലീപ്‌

Published on 28 June, 2017
ദിലീപും നാദിര്‍ഷയും പോലീസ്‌ ക്ലബില്‍; മാധ്യമ വിചാരണയ്‌ക്കില്ലെന്ന്‌ ദിലീപ്‌


കൊച്ചി: പള്‍സര്‍ സുനിയും സംഘവും ബ്ലാക്ക്‌മെയിലിംഗ്‌ ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നടന്മാരായ ദിലീപും നാദിര്‍ഷയും ആലുവ പോലീസ്‌ ക്ലബില്‍ മൊഴി നല്‍കാന്‍ എത്തി. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്‌ തനിക്കെതിരായ മാധ്യമ വിചാരണയ്‌ക്ക്‌ ഇരുന്നു കൊടുക്കാന്‍ നേരമില്ലെന്ന്‌ നടന്‍ ദിലീപ്‌ പറഞ്ഞു.

പറയാനുള്ളത്‌ പോലീസിനോടും കോടതിയോടും പറഞ്ഞോളാം. താന്‍ കൊടുത്ത പരാതിക്കനുസരിച്ച്‌ മൊഴി കൊടുക്കാനാണ്‌ ഇപ്പോള്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക