Image

'ഏഷ്യാനെറ്റ് പീപ്പിള്‍സ് ചോയ്‌സ്' മൊബൈല്‍ ആപ്

റെജു ചന്ദ്രന്‍ ആര്‍ Published on 28 June, 2017
'ഏഷ്യാനെറ്റ് പീപ്പിള്‍സ് ചോയ്‌സ്' മൊബൈല്‍ ആപ്
മലയാള ടെലിവിഷനില്‍ ഏറെ ജനപ്രീതി നേടിയ നിങ്ങള്‍ക്കുമാകാം കോടീശ്വരനെ തുടര്‍ന്ന് അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള മറ്റൊരു ഗെയിംഷോയുമായി ഏഷ്യാനെറ്റ് വരുന്നു.
ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് ഏറെ പരിചിതമല്ലാത്ത സവിശേഷതകളുമായെത്തുന്ന 'ദ പീപ്പിള്‍സ് ചോയ്‌സ്' എന്ന ഗെയിംഷോയില്‍ മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കും നേട്ടങ്ങളുണ്ടാക്കാന്‍ അവസരമുണ്ട്. കേരളത്തിന്റെ സാമൂഹിക സമകാലിക വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തി പ്രേക്ഷകര്‍ക്കും ഈ ഗെയിം ഷോയുടെ ഭാഗമാകാം. 'ഏഷ്യാനെറ്റ് പീപ്പിള്‍സ് ചോയ്‌സ്' എന്ന മൊബൈല്‍ ആപിലൂടെയാണ് പ്രേക്ഷകര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഈ മൊബൈല്‍ ആപ് ഇപ്പോള്‍ ലഭ്യമാണ്.

 പുതിയ ഗെയിംഷോ 'പീപ്പിള്‍സ് ചോയ്‌സി'ന്റെ ഔദ്യോഗിക ഉദ്ഘാടനം മാഞ്ചസ്റ്റര്‍, യു.കെ.യില്‍ നടന്ന ആനന്ദ് ടി.വി. ഫിലിം അവാര്‍ഡ് ചടങ്ങില്‍വച്ച് പ്രശസ്ത താരങ്ങളായ ഇന്നസെന്റും മുകേഷും ചേര്‍ന്ന് നിര്‍വ്വഹിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക