Image

സിഎച്ചിന്റെ പ്രയോഗം കടമെടുത്ത്‌ മകന്‍ മുനീര്‍; ആര്‍എസ്‌എസിനോടുള്ള എതിര്‍പ്പ്‌ രക്തത്തില്‍ അലിഞ്ഞത്‌

Published on 28 June, 2017
സിഎച്ചിന്റെ പ്രയോഗം കടമെടുത്ത്‌ മകന്‍ മുനീര്‍; ആര്‍എസ്‌എസിനോടുള്ള എതിര്‍പ്പ്‌ രക്തത്തില്‍ അലിഞ്ഞത്‌
തിരുവനന്തപുരം: മുസ്ലീം ലീഗ്‌ നിയമസഭ കക്ഷി നേതാവ്‌ എംകെ മുനീര്‍ ആര്‍എസ്‌എസ്‌ സെമിനാറില്‍ പങ്കെടുക്കുമെന്ന വാര്‍ത്ത തെറ്റ്‌. ആര്‍എസ്‌ എസിനെക്കുറിച്ചുള്ള തന്റെ അഭിപ്രായത്തില്‍ ഒരു കാലത്തും മാറ്റമില്ലെന്ന്‌ എംകെ മുനീര്‍ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക്‌ പേജില്‍ കുറിച്ചു. 

ആരെങ്കിലും തന്റെ പേര്‌ വെച്ച്‌ പ്രോഗ്രാം നോട്ടീസ്‌ അടിച്ചു ഇറക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം തനിക്കില്ലെ്‌നും അദ്ദേഹം വ്യക്തമാക്കി. എന്റെ ഡയറി നോക്കിയാല്‍ ആര്‍ക്കും ഈ സത്യം മനസ്സിലാകുന്നതാണ്‌. ഒന്നാം തിയതി രാഷ്ട്രീയ കൊലപാതത്തിനെതിരായ യുഡിഎഫ്‌ കളക്ട്രേറ്റ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്യാന്‍ കണ്ണൂരില്‍ ആയിരിക്കും.

രണ്ടാം തിയതി പ്രസിഡന്റ്‌ സ്ഥാനാര്‍ഥി മീരാകുമാര്‍ വരുന്ന മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ യുഡിഎഫ്‌ എംഎല്‍എമാരോടൊപ്പം തിരുവനന്തപുരത്തും ഉണ്ടാകും. ആര്‍എസ്‌എസിനോടുള്ള ആശയപരമായ എതിര്‍പ്പ്‌ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്‌. ഇനി എന്നെങ്കിലും ആര്‍എസ്‌എസ്‌ വേദിയില്‍ പോകേണ്ട ഗതികേട്‌ വന്നാല്‍ അവിടെ വെച്ച്‌ ഉറക്കെ പ്രഖ്യാപിക്കുന്നത്‌ ബഹറില്‍ മുസല്ലയിട്ടു നമസ്‌കരിച്ചാലും ആര്‍എസ്‌എസിനെ വിശ്വസിക്കില്ല എന്ന്‌ തന്നെയായിരിക്കുംമെന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി. 

പറയാന്‍ ധൈര്യമില്ലാത്തവര്‍ ഒളിഞ്ഞിരുന്നു എയ്യുന്ന ഒരു അമ്പും തന്റെ നെഞ്ചില്‍ തറക്കില്ലെന്നും മുനീര്‍ ഫെയ്‌സ്‌ബുക്കിലൂടെ വ്യക്തമാക്കി. രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച്‌ ആര്‍എസ്‌എസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സെമിനാറിലാണ്‌ മുനീര്‍ പങ്കെടുക്കുന്നതെന്ന്‌ സംഘാടകര്‍ അറിയിക്കുകയായിരുന്നു.

 പ്രമുഖരായ ചിന്തകരും രാഷ്ട്രായ പ്രവര്‍ത്തകരും എഴുത്തുകാരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്‌. രാഷ്ട്രീയ ആക്രമണങ്ങളുടെ സ്വഭാവം ചര്‍ച്ച ചെയ്‌ത്‌ സമാധാനം കൈവരിക്കാനുളള മാര്‍ഗം കണ്ടെത്തുക എന്നതാണ്‌ സെമിനാറിന്റെ ലക്ഷ്യമെന്നാണ്‌ സംഘാടകര്‍ വിശദീകരിക്കുന്നത്‌. 

ബീഫിന്റെ പേരിലും അല്ലാതെയും ന്യൂനപക്ഷങ്ങള്‍ അടക്കമുളളവര്‍ക്കെതിരെ ആര്‍എസ്‌എസ്‌ അനുകൂല സംഘടനകള്‍ ആക്രമണങ്ങള്‍ നടത്തുമ്പോഴാണ്‌ ഇത്തരത്തിലൊരു പരിപാടിയുമായി ആര്‍എസ്‌എസ്‌ തന്നെ എത്തിയിരിക്കുന്നത്‌. എന്നാല്‍ നോട്ടീസില്‍ പേര്‌ വന്നത്‌ തന്റെ അറിവോടെയല്ലെന്നാണ്‌ മൂനീര്‍ വ്യക്തമാക്കിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക