Image

കൊച്ചി മെട്രോ: ഒരാഴ്‌ചത്തെ വരുമാനം ഒന്നേ മുക്കാല്‍ കോടി

Published on 28 June, 2017
കൊച്ചി മെട്രോ:  ഒരാഴ്‌ചത്തെ വരുമാനം ഒന്നേ മുക്കാല്‍ കോടി

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യയാഴ്‌ചത്തെ വരുമാനത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടു. ആദ്യ ആഴ്‌ചയില്‍ തന്നെ ഏറ്റവുമധികം വരുമാനം നേടുന്ന ഇന്ത്യയിലെ മെട്രോ സര്‍വീസെന്ന റെക്കോര്‍ഡും ഇതോടെ കൊച്ചി മെട്രോയുടെ പേരിലായി.

 വെറും ഒരാഴ്‌ച കൊണ്ട്‌ ഒന്നേ മുക്കാല്‍ കോടിയാണ്‌ മെട്രോ വാരിക്കൂട്ടിയത്‌. ജൂണ്‍ 19നാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ തന്നെ ആദ്യ മെട്രോയായ കൊച്ചി മെട്രോ ഉദ്‌ഘാടനം ചെയ്‌തത്‌. 

അതിനു ശേഷം വലിയ ജനപങ്കാളിത്തമാണ്‌ മെട്രോയ്‌ക്ക്‌ ലഭിച്ചത്‌. കുറഞ്ഞ യാത്രാച്ചെലവ്‌ തന്നെയാണ്‌ മെട്രോയുടെ മുഖ്യ ആകര്‍ഷണം. 

ഒരാഴ്‌ചയ്‌ക്കുള്ളില്‍ മെട്രോയില്‍ യാത്ര ചെയ്‌തത്‌ 5,30,713 പേരാണ്‌. ജൂണ്‍ 19നാണ്‌ മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്‌. അന്നു മുതല്‍ 1,77,54,002 രൂപയുടെ വരുമാനം മെട്രോയുണ്ടാക്കുകയും ചെയ്‌തു. 

 ജൂണ്‍ 25 ഞായറാഴ്‌ചയാണ്‌ മെട്രോ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയത്‌. മെട്രോ ഉദ്‌ഘാടനത്തിനു ശേഷമുള്ള ആദ്യത്തെ ഞായര്‍ കൂടിയായിരുന്നു ഇത്‌. അവധി ദിനമായതിനാല്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടാവുമെന്ന്‌ ഉറപ്പായതിനാല്‍ കൂടുതല്‍ സര്‍വീസുകളും ട്രെയിനുകളും അന്ന്‌ ഓടിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക