Image

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക സമൂഹ മാമോദീസായും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തി

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ Published on 28 June, 2017
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക സമൂഹ മാമോദീസായും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തി
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ജൂണ്‍ 18 ന് ഇടവകാംഗങ്ങളായ ബിജോയിസ് & എമിലി കവണാന്‍, സോണി & സ്മിനു പുത്തന്‍പറമ്പില്‍, ഡേവിസ് & ജോസിനി എരുമത്തറ, ജിത്തു & ഷീജ പൊക്കന്താനം, ജൂള്‍സ് & രാജി കാലായില്‍, ഫ്രാന്‍സിസ് & മിനി ചെമ്പോല, മനു & മാഡ്‌ലിന്‍ കുഴിപറമ്പില്‍, ജെയ്‌സ് & അനു കണ്ണച്ചാന്‍പറമ്പില്‍ എന്നീ 8 കുടുംബങ്ങളില്‍നിന്നും 5 കുട്ടികള്‍ക്ക് മാമോദീസായും 6 കുട്ടികള്‍ക്ക് പ്രഥമ ദിവ്യകാരുണ്യസ്വീകരണവും നല്‍കി മറ്റിടവക സമൂഹത്തിന് മാതൃകയായി. 

 ആഢംബരങ്ങളുടെ അകമ്പടിയില്ലാതെ എന്നാല്‍ ഡിട്രോയിറ്റിലെ ഇതര സമൂഹങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കളെയും നാനാ സംസ്ഥാനങ്ങളിലുള്ള ബന്ധുമിത്രാദികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്. ഈ കുടുംബങ്ങള്‍ തങ്ങള്‍ ഒറ്റയ്ക്ക് നടത്തി ചെലവഴിക്കേണ്ടിവരുന്ന തുകയില്‍നിന്നും 1000 ഡോളര്‍ വീതം ദേവാലയ വാഷ്‌റൂം റീമോഡലിംഗ് ഫണ്ടിലേക്ക് സംഭാവന ചെയ്തത് മറ്റുള്ളവര്‍ക്ക് വലിയ പ്രചോദനമായി. പാര്‍ട്ടി സംസ്ക്കാരം വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ കൗദാശിക കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് ഈ കുടുംബങ്ങള്‍ പരിശ്രമിച്ചത്.

അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ കബറടക്ക ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിന് അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നതിനാല്‍ ഇടവക വികാരി ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചനാണ് മാമോദീസായ്ക്കും പ്രഥമ ദിവ്യകാരുണ്യസ്വീകരണകര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കിയത്. ബഹു. ലിജു കുന്നക്കാട്ടുമലയില്‍ അച്ചന്‍ വചനസന്ദേശം നല്‍കി. ബഹു. പള്ളിപ്പറമ്പില്‍ ജോര്‍ജച്ചനും ബഹു. ചക്കിയാന്‍ ജോയിയച്ചനും വിശുദ്ധകര്‍മ്മങ്ങള്‍ക്ക് സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തപ്പെട്ടു. ഇടവകാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ ചടങ്ങുകള്‍ ഒരാഘോഷമായി.

പ്രഥമദിവ്യകാരുണ്യ സ്വീകരണത്തിനായി കുട്ടികളെ ഒരുക്കിയ സിമി തൈമാലിയെയും മീനു മൂലക്കാട്ടിനെയും പ്രത്യേകം അനുമോദിച്ചു. കൈക്കാരന്മാരായ ജോയി വെട്ടിക്കാട്ട്, ജെയ്‌സ് കണ്ണച്ചാന്‍പറമ്പില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക സമൂഹ മാമോദീസായും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തി ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക സമൂഹ മാമോദീസായും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക