Image

നെഹ്‌റു ട്രോഫി ജലമേള ഈ വര്‍ഷം ഫോമാ യും ദൃക്‌സാക്ഷിയാകും

ബിന്ദു ടിജി Published on 28 June, 2017
നെഹ്‌റു ട്രോഫി ജലമേള ഈ വര്‍ഷം ഫോമാ യും ദൃക്‌സാക്ഷിയാകും
"കറുത്ത ചിറകു വെച്ചൊരരയന്ന കിളിപോലെ
കുതിച്ചു കുതിച്ചു പായും കുതിര പോലെ..."
വിജയ ശ്രീലാളിതരായി വരുന്ന ചുണ്ടന്‍ വള്ള ത്തെ എതിരേല്‍ക്കാന്‍ പുന്നമട ക്കായല്‍ തീരത്തു ഈ വര്‍ഷം ഫോമാ പ്രതിനിധികളും ഉണ്ടാകും. രണ്ടായിരത്തി പതിനേഴു ആഗസ്റ്റ് നാലാം തിയ്യതി നടക്കുന്ന കേരള കണ്‍വെന്‍ഷനു ശേഷം ഫോമാ നേതാക്കന്മാര്‍ക്കും പ്രതിനിധിക ള്‍ക്കും അറുപത്തി അഞ്ചാമത് നെഹ്‌റു ട്രോഫി ജലമേള ആസ്വദിക്കുവാനുള്ള സജ്ജീകരണങ്ങള്‍ ചെയ്യുമെന്ന് പ്രസിഡണ്ട് ശ്രീ .ബെന്നി വാച്ചാച്ചിറയും സെക്രട്ടറി ശ്രീ . ജിബി തോമസ് ഉം അറിയിച്ചു.

ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ ആയിരത്തി തൊള്ളായിരത്തി അന്‍പത്തി രണ്ടില്‍
പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വിന്‍റെ കേരള സന്ദര്‍ശനം ആണ് ഈ ജലമേള ക്കു നാന്ദി കുറിച്ചത് എന്ന് കാണാം.

കേരളം സന്ദര്‍ശിച്ച വേളയില്‍ വേമ്പനാട്ടു കായലിലൂടെ ബോട്ടു മാര്‍ഗ്ഗം ആയിരുന്നു കോട്ടയത്ത് നിന്ന് ആലപ്പുഴയ്ക്കുള്ള അദ്ദേഹത്തിന്റെ യാത്ര. കുട്ടനാട്ടിന്‍റെ ജനകീയോത്സവ മായ വള്ളം കളി നടത്തിയായിരുന്നു മീനപ്പള്ളി വട്ടക്കായലില്‍ വെച്ച് ആലപ്പുഴയിലേക്ക് പ്രധാന മന്ത്രിയെ സ്വീകരിച്ചത്. അന്ന് എട്ടു ചുണ്ടന്‍ വള്ളങ്ങള്‍ ആണ് ജലോത്സവത്തില്‍ നിരന്നത് വിജയതീരം പുല്‍കിയതു നടുഭാഗം ചുണ്ടനും. ജലമേള കണ്ട് ആഹ്‌ളാദഭരിത നായ നെഹ്‌റു വള്ളത്തിലേക്ക് എടുത്തുചാടി തുഴക്കാരെ അഭിനന്ദിച്ചു . തലസ്ഥാനത്തു തിരിച്ചെത്തിയ ഭാരത രാഷ്ട്ര ശില്‍പ്പി ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയില്‍ വെള്ളിയില്‍ തീര്‍ത്ത ഒരു ശില്‍പ്പം വിജയിക്ക് സമ്മാനിക്കുവാനായി അയച്ചു കൊടുത്തു . അങ്ങനെ വള്ളം കളി മത്സരത്തിന് തുടക്കം കുറിച്ചു. നെഹ്‌റു വിന്‍റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്മരണയ്ക്ക് നെഹ്‌റു ട്രോഫി ജലോത്സവം എന്ന പേരില്‍ അത് തുടര്‍ന്നു.
എല്ലാ വര്‍ഷവും ഏറെ ഒരുക്കങ്ങള്‍ക്ക് ശേഷംആഗസ്റ്റ് മാസം രണ്ടാമത്തെ ശനിയാഴ്ച യായിരിക്കും ഈ മത്സരം സാധാരണ നടത്തപെടുക .

ഓളപ്പരപ്പിനെ കീറിമുറിച്ചു വിജയ തീരം പുല്‍കാന്‍ വെമ്പല്‍ കൊള്ളുന്ന കളിയോടങ്ങള്‍ പോലെ ജീവിത യാത്രയില്‍ കാണാമറയത്തെ വിജയ തീരം തേടി പ്രവാസി മലയാളി പരക്കം പായുമ്പോഴും
ജന്മദേശത്തിന്റെ തനതായ നന്മകള്‍ ആസ്വദിക്കാന്‍, അതില്‍ പങ്കു ചേരാന്‍ ഇത്തിരി നേരം കണ്ടെത്തുന്നു ഫോമാ നേതാക്കള്‍. 'ഫോമാ യ്ക്ക് അമ്മ മലയാളത്തോടുള്ള സ്‌നേഹാദരവിന്‍റെ മറ്റൊരു നേര്‍കാഴ്ച കൂടി.

കാലപ്രവാഹത്തില്‍ പ്രവാസതുരുത്തില്‍ ചേക്കേറിയ മലയാളിയുടെ ഓര്‍മ്മകളെ സ്‌നേഹാര്‍ദ്രമാക്കുന്ന ഒരനുഭവമാകും ഈ ജലോത്സവ ദൃശ്യങ്ങള്‍.
Join WhatsApp News
texan2 2017-06-28 08:14:42
നെഹ്‌റു ട്രോഫി വള്ളം കളിയുടെ മഹാ ഭാഗ്യം . അല്ലാതെ എന്ത് പറയാൻ.  നമുക്കൊരു ഫോമാ ട്രോഫി കൂടെ ഏർപ്പെടുത്തിയാലോ ? പെട്ടെന്നാവട്ടെ ഫൊക്കാന ട്രോഫിയും വേൾഡ് മലയാളി ട്രോഫിയും വരുന്നതിനു മുൻപേ ചെയ്യണം. ഒരു റീജിയണൽ കിക്ക്‌ ഓഫ് ഇപ്പോഴേ തുടങ്ങാം.
ജവഹര്‍ തായങ്കരി 2017-06-28 18:15:50
ഫോമാ, ആലപ്പുഴയിലെ തൊണ്ട് തല്ലല്‍ ഏറ്റെടുത്തിട്ട്, വാര്‍ത്ത തള്ളല്‍ മാത്രമാക്കിയോ?
അവിടെ പവലിയിനില്‍ ഇരുന്നു ദൃക്‌സാക്ഷിയാവണമെങ്കില്‍ മുന്‍കൂട്ടി ടിക്കറ്റ്‌ തരപ്പെടുത്തണം. അല്ലങ്കില്‍ വല്ലവന്റെയും പറമ്പിലോ,തെങ്ങിന്റെ മുകളിലോ വലിഞ്ഞുകയറി ദൃക്‌സാക്ഷിയാവാം. ഫോമായുടെ ഒരു ബാനര്‍ കൂടി ഉണ്ടായാല്‍ നന്നാവും. ഒരു ഉളിപ്പും ഇല്ലാതെ, വെറുതെ ഓരോരോ വാര്‍ത്തകള്‍ മാത്രം ഇങ്ങനെ തള്ളിക്കൊണ്ടിരിക്കാതെ,  വേറെ വല്ല നല്ല പണിയും നോക്കിക്കൂടെ? 
ജോണ്‍ ഓച്ചിറ 2017-06-28 18:23:51
നെഹ്‌റു ട്രോഫിയില്‍ പങ്കെടുക്കുന്ന ഏതെങ്കിലും ഒരു ചുണ്ടന്‍ വള്ളത്തെ മൊത്തമായി ഫോമാ സ്പോണ്‍സര്‍ ചെയ്യൂ. ജന്മദേശത്തിന്റെ തനതായ നന്മകള്‍ ആസ്വദിക്കാന്‍, അതില്‍ പങ്കു ചേരാന്‍ ഇത്തിരി നേരം കണ്ടെത്തുന്നു ഫോമാ നേതാക്കള്‍ക്കും,  'ഫോമാ' യ്ക്ക് അമ്മ മലയാളത്തോടുള്ള സ്‌നേഹാദരവിന്‍റെ മറ്റൊരു നേര്‍കാഴ്ച കൂടി അഭിമാനത്തോടെ തുറന്നു കാട്ടൂ. 
kurian c 2017-06-28 18:32:47
അയ്യേ, അയ്യയ്യേ...
ഇത് വെറും പതനം അല്ലല്ലോ മാഷേ....
ഒരുമാതിരി അധ:പതനമായി പോയല്ലോ....
കൂലി എഴുത്തിലേക്ക്? 2017-06-28 19:02:08
ലേഖിക ഒരുകാലത്തു തരക്കേടില്ലാത്ത കവിത എഴുതുമായിരുന്നു. അതിൽ നിന്നും കൂലി എഴുത്തിലേക്ക്? എന്തൊരു അധഃപതനം!
വിദ്യാധരൻ 2017-06-28 20:43:48
കവിതക്കുറിച്ചു നടന്നൊരു സ്ത്രീയെ 
ചതിയുടെ കുഴിയിൽ ആക്കി ഫോമ 
ആവാർഡുകളും പൊന്നാടകളും 
കാണിച്ചവരെ ശ്രദ്ധതിരിച്ചു 
ഉദ്ധണ്ടന്മാർ വലയിൽ വീഴ്ത്തി 
പാവെപ്പോലെ തുള്ളിക്കുന്നു  
അംഗീകാരം കിട്ടാനായി 
എന്തും കാട്ടും ലക്ഷ്യം പോയാൽ
മാപ്പാക്കേണം ദേവത കാവ്യ 
ആപ്പിൽ നിന്നവരെ ഊരിടേണം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക