Image

മുങ്ങുമോ സൈബറില്‍ പുസ്തകം? (പി.ഹരികുമാര്‍ Ph.D)

Published on 28 June, 2017
മുങ്ങുമോ സൈബറില്‍ പുസ്തകം? (പി.ഹരികുമാര്‍ Ph.D)
ഹേയ് ------
അണ്ഡകടാഹത്തി -
ലെന്നാളുമണയാത്ത
വൈഫൈ തുറക്കുന്ന
മൊബൈലാ
പുസ്തകം.

"എന്‍റേത് കാണെ'ന്ന്
ഈണത്തിലടിക്കടി
അലോസരമാക്കാത്ത
മൊബൈലാ പുസ്തകം.

സൈബറില്‍
സന്തോഷ സല്ലാപക്കാഴ്ച്ചക-
ളെത്രമേലൊക്കിലും,
തൊട്ടു തലോടി
മണത്തൊന്നു മുത്തുവാന്‍
ഉള്ളം തുടിക്കുന്ന
ചോരത്തുടിപ്പിന്നൊപ്പത്തിലെത്തുവാന്‍
ഒന്നുമില്ലൂഴിയില്‍
പുസ്തകത്തോളമായ്.

ഒഴുക്കും, മുഴുപ്പും, മിടിപ്പും
മണ്ണിലലിഞ്ഞാകെ
മണ്ണായിത്തീരിലും,
മദഗന്ധ വര്‍ണ്ണചിത്രങ്ങളും
വിരലറ്റതന്തുവില്‍
പലകുറിയുണര്‍ത്തുന്ന
ലോലമാമീണം
അക്ഷരവടിവുകളില്‍
തേയാതെ വരയുന്ന
സ്‌നേഹക്കുളിര്‍മ്മയാണെന്നാളും
പുസ്തകം.

ഓര്‍മ്മകള്‍ മറക്കാതെ,
തെറ്റാതുണര്‍ത്തുവാന്‍
പാലും,പഴങ്ങളും നല്‍കി ലാളിക്കിലും,
പച്ചപ്പനന്തത്തയെന്നെങ്കിലും,
സ്‌നേഹം കുറുകും
പ്രേമികക്കൊക്കുമോ?
മജ്ജയും മാംസവും
പകരുന്ന ചൂടിന്‍റെ
ഒപ്പത്തിനൊക്കുവാന്‍
പുസ്തകമല്ലാതെയെന്തുള്ളു ഭൂമിയില്‍?

വിശക്കുന്ന വയറിനു
ചുടുകഞ്ഞിയെന്നപോല്‍ ,
അന്തര്‍ദ്ദാഹത്തിന്നു
പുതുമഴത്തുള്ളിപോല്‍
ഒപ്പമുണ്ടായിടും
പുസ്തകമെന്നെന്നും;
സ്വന്തമായ്‌ത്തോന്നുവാന്‍.
സ്‌നേഹസ്വരൂപരാം കമിതാക്കള്‍
തമ്മിലുണ്ടെന്നപോല്‍.
Join WhatsApp News
വിദ്യാധരൻ 2017-06-28 16:37:38
വാക്കുകൾ സന്ദേശം  ഭാവങ്ങളൾ ഇവ ചേർത്ത്   കവിത കുറിക്കുമ്പോൾ അത് അനുവാചകരുമായി സംഭാഷിക്കുന്നു.  പണ്ട് പുത്തൻ പുസ്തകങ്ങൾ കിട്ടിയാൽ ആദ്യം അതിന്റെ മണം ആസ്വദിക്കുമായിരുന്നു.  എന്നാൽ ഇന്ന് പലർക്കും ആ ആത്മ ബന്ധം നക്ഷ്ടമായിട്ടുണ്ട്.  എന്തായാലും കവിതയിൽ യാഥാർഥ്യങ്ങൾ നല്ല ഭാഷയിൽ ആത്മാർത്ഥയോടെ പ്രകടിപ്പിച്ചിരുന്നു.  അഭിനന്ദനങ്ങൾ 
James Mathews 2017-06-28 14:30:03
ഒന്നുമില്ലുഴിയിൽ, പുസ്‌തത്തോളമായ്..
സ്നേഹക്കുളിർമ്മയാണെന്നാളും പുസ്തകം
വളരെ സുഖകരം വായിക്കാൻ. 
താങ്കളുടെ മറ്റു കവിതകളെ (കവിതകൾ?) അപേക്ഷിച്ച് ഇത് നന്നായി. നിങ്ങളെപ്പോലെ 
അറിവുള്ളവർ നല്ല രചനകൾ നൽകി മലയാള ഭാഷയെ പോഷിപ്പിക്കുക. ഒപ്പം ഇ മലയാളിയെയും അതിലെ വായനക്കാരെയും.  പത്രാധിപരെ ഈ വായന ഒരു വാരത്തിൽ നിറുത്തി കളയാതെ കുറെ നാളേക്ക് നീട്ടുക,  ഹരികുമാർ സാറിനു 
അഭിനന്ദനം 
Sudhir 2017-06-28 18:18:10
ഞാന്‍ ജെയിംസ് മാത്യുസിനോട് യോജിക്കുന്നു.' അറിവുള്ളവര്‍ നല്ല രചനകള്‍ നല്‍കി മലയാള ഭാഷയെ പോഷിപ്പിക്കുക'. ഡോക്ടര്‍ ഹരികുമാറിന് നല്ല കവിതകള്‍ എഴുതാന്‍ അറിയാമല്ലോ പിന്നെന്തിനു മോശം കവിതകള്‍ എഴുതുന്നു. യജമാനത്തിയെ ചുംബിക്കാന്‍ അവസരമുള്ളപ്പോള്‍ എന്തിനു വേലക്കാരത്തിയെ ചുംബിക്കണം. ഡോക്ടര്‍ ഹരികുമാറിന് ആശംസകള്‍. 
അയ്യപ്പ ബൈജു 2017-06-28 18:56:47

എന്‍റെ പൊന്ന് വിധ്യദരന്‍ മാഷെ !

പുസ്തകം പെണ്ണ് പോലെ ആണ് . മണത്തു കൊണ്ട് ഇരുന്നാല്‍ പെണ്ണ് രാവിലെ വെല്ലവന്റ്റ് കട്ടിലില്‍ മലന്നു കിടക്കുന്നത് കാണുന്ന ഗതി കേടു കാണാന്‍ ഉള്ള ഗതി കേടില്‍ പെടും.

പുതിയ പുസ്തകം കിട്ടിയാല്‍ തുറന്നു വായിക്കണം, താളുകള്‍ മറിച്ചു മറിച്ചു വായിക്കണം.


പിന്നെ സുദീര്‍ സാറെ !

താങ്കള്‍ ഒരു പാവം ആണ് എന്ന് തോന്നുന്നു. വേല കാരിയെ കിട്ടുന്ന അവസരം എല്ലാംതന്നെ തന്നെ ചുബിക്കണം , അതിന്‍റെ സുഖം ഒന്ന് വേറെ . പച്ച ഗഞാവിന്‍ മണം ഏറ്റു കാലും നീട്ടി മലച്ചു കിടക്കിണ സുഖം . യജമാനത്തിയെ എപ്പോഴും കിട്ടും, ഇല്ലേ ? ചേരില്‍ കൂടയില്‍ വച്ചിരിക്കുന്ന ഉണക്ക മീന്‍ പോലെ …..പച്ച മീന്‍ ഉള്ളപോള്‍ അതു കഴിക്കുക , ഒന്നും ഇല്ലാതെ വരുമ്പോള്‍ കൂടയിലെ ഉണക്ക മീന്‍

നോട്ട് ദി പോയിന്റ്‌ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക