Image

പ്രഭാസിനെയും ധോണിയെയും തോല്പ്പിച്ച് ദുല്‍ഖര്‍

Published on 28 June, 2017
പ്രഭാസിനെയും ധോണിയെയും തോല്പ്പിച്ച് ദുല്‍ഖര്‍

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ആരാധകര്‍ക്ക് ഏറ്റവും പ്രിയങ്കരനാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇപ്പോഴിതാ ടൈംസ് ഗ്രൂപ്പ് നടത്തുന്ന മോസ്റ്റ് ഡിസൈറബിള്‍ മാന്‍ സെര്‍വയില്‍ ദുല്‍ഖറും ഇടംകണ്ടെത്തിയെന്നതാണ് ആരാധകര്‍ക്ക് ആവേശം നല്‍കുന്ന പുതിയ വാര്‍ത്ത. പട്ടികയില്‍ 14ാം സ്ഥാനത്താണ് ആരാധകരുടെ ഡിക്യു. മലയാളത്തില്‍ നിന്നും മറ്റാര്‍ക്കും ആദ്യ 15 ല്‍ ഇടം കണ്ടെത്താനായിട്ടില്ല.
ദക്ഷിണേന്ത്യയില്‍ നിന്നും മഹേഷ് ബാബു മാത്രമാണ് ദുല്‍ഖറിന് പുറമെ പട്ടികയിലുള്ളത്. കഴിഞ്ഞ വര്‍ഷം ദുല്‍ഖര്‍ ലിസ്റ്റില്‍ 41ാം സ്ഥാനത്തായിരുന്നു. ബോളിവുഡിലെ മിന്നും താരം ജോണ്‍ എബ്രഹാം (15), ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ധോണി (18), ബാഹുബലിയിലെ പ്രഭാസ് (22), റാണ ദഗുബട്ടി (24) എന്നിവരെല്ലാം ദുല്‍ഖിന് പിന്നിലാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക