Image

ദിലീപിന്റെയും നാദിര്‍ഷായുടെയും മൊഴിയെടുപ്പ് 12 മണിക്കൂര്‍ പിന്നിട്ടു ; മാധ്യമവിചാരണയ്ക്ക് നിന്നു തരില്ലെന്ന് ദിലീപ്

Published on 28 June, 2017
ദിലീപിന്റെയും നാദിര്‍ഷായുടെയും മൊഴിയെടുപ്പ് 12 മണിക്കൂര്‍ പിന്നിട്ടു ; മാധ്യമവിചാരണയ്ക്ക് നിന്നു തരില്ലെന്ന് ദിലീപ്


മാധ്യമവിചാരണയ്ക്ക് നില്‍ക്കാന്‍ തനിക്ക് നേരമില്ലെന്ന് നടന്‍ ദിലീപ്. പള്‍സര്‍ സുനിക്കെതിരായ ബ്ലാക്ക്‌മെയിലിംഗ് പരാതിയില്‍ തനിക്ക് പറയാനുള്ളത് പൊലീസിനോട് പറയുമെന്നും ദിലീപ് വ്യക്തമാക്കി. ആലുവ പൊലീസ് ക്ലബിലേക്ക് പോകും വഴി മാധ്യമങ്ങളോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം.

സുനി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയില്‍ പൊലീസ് അല്‍പസമയത്തിനുള്ളില്‍ മൊഴിയെടുക്കും. ഇതിനായി നാദിര്‍ഷയും പൊലീസ് ക്ലബില്‍ എത്തി. അമ്മ യോഗത്തിന് മുന്‍പ് മൊഴി എടുക്കാനാണ് തീരുമാനം. പള്‍സര്‍ സുനിയുടെ കത്തിലെ കാര്യങ്ങളും ദിലീപിനോട് ചോദിച്ചറിയും.

ഉച്ചയ്ക്ക് 12.30ന് തുടങ്ങിയ മൊഴിയെടുപ്പ് രാത്രി 12 ക്കും അവസാനിച്ചിട്ടില്ല. 

ഒന്നര കോടി രൂപ നല്‍കണം അല്ലെങ്കില്‍ കേസില്‍ ദിലീപിന്റെ പേരു പറയുമെന്നായിരുന്നു സുനിയുടെ ഭീഷണി. കാക്കനാട് ജയിലില്‍ വച്ചാണ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ സുനി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഫോണ്‍ എത്തിച്ചു കൊടുത്തത് സുനിയുടെ സഹതടവുകാരന്‍ വിഷ്ണുവാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക