Image

ഇറാന്‍: അമേരിക്കന്‍ നിര്‍ദേശം ഇന്ത്യ അംഗീകരിച്ചെന്ന്‌ ഹിലരി

Published on 02 March, 2012
ഇറാന്‍: അമേരിക്കന്‍ നിര്‍ദേശം ഇന്ത്യ അംഗീകരിച്ചെന്ന്‌ ഹിലരി
വാഷിങ്‌ടണ്‍: അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചതായി അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ അറിയിച്ചു. ഇന്ത്യന്‍ അമേരിക്കയുടെ നിര്‍ദേശം അനുസരിച്ച്‌ പ്രവര്‍ത്തിച്ചുതുടങ്ങി. ഇക്കാര്യത്തില്‍ ഇന്ത്യ ശരിയായ ദിശയിലാണ്‌ നീങ്ങുന്നതെന്നും ഹിലരി ഹില്ലരിക്ലിന്‍റണ്‍ അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചു. ഇന്ത്യയിലെ ബാങ്കുകള്‍ ഇറാനെതിരെയുള്ള അമേരിക്കന്‍ ഉപരോധവുമായി സഹകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

ആണവ പദ്ധതികളുമായി മുന്നേറുന്ന ഇറാനെതിരേ അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയിരുന്നു. കൂടാതെ ഇന്ത്യ, ചൈന, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളോട്‌ എണ്ണ ഇറക്കുമതിയില്‍ ഇറാനെ ആശ്രയിക്കുന്നത്‌ കുറയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ചൈനയും ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്‌ക്കാന്‍ ശ്രമം തുടങ്ങിയതായി ഹില്ലരി കോണ്‍ഗ്രസ്‌ അംഗങ്ങളെ അറിയിച്ചു. ഇറാനില്‍നിന്നുള്ള ഇറക്കുമതി കുറച്ചാല്‍ ഉണ്ടാകുന്ന എണ്ണ ദൗര്‍ലഭ്യം നേരിടാന്‍ ചൈന സൗദിയടക്കമുള്ള രാജ്യങ്ങളെ സമീപിച്ചിട്ടുണ്ടെന്നും ഹില്ലരി കോണ്‍ഗ്രസ്‌ സമിതിയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക