Image

സ്വിറ്റ്‌സര്‍ലാന്‍ഡിലെ വിന്റര്‍ത്തൂറില്‍ ജൂലൈ രണ്ടിന് ദുക്‌റാന തിരുന്നാള്‍

Published on 28 June, 2017
സ്വിറ്റ്‌സര്‍ലാന്‍ഡിലെ വിന്റര്‍ത്തൂറില്‍ ജൂലൈ രണ്ടിന് ദുക്‌റാന തിരുന്നാള്‍
സൂറിച്ച്: സിറോ മലബാര്‍ സഭയുടെ പിതാവായ തോമാശ്ലീഹായുടെ രക്തസാക്ഷിദിനമായ ജൂലൈ രണ്ടിന് സ്വിറ്റ്‌സര്‍ലാന്‍ഡിലെ വിശ്വാസ സമൂഹം വലിയ പെരുന്നാളായി ആഘോഷിക്കുന്നു. സെന്റ് തോമസ് ദിനമെന്നും ദുക്‌റാന പെരുന്നാളെന്നും അറിയപ്പെടുന്ന വലിയ പെരുന്നാളാണ് സുറിയാനി ക്രിസ്ത്യാനികള്‍ക്ക് ജൂലൈ രണ്ട്. ഞായറാഴ്ച വൈകുന്നേരം നാലരയ്ക്ക് വിന്റര്‍ത്തൂര്‍ സെന്റ്‌ലൗറന്തിയോസ് ദേവാലയത്തില്‍ വച്ചു പെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കും.

ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മികത്വം (അപ്പസ്‌റ്റോലിക് വിസിറ്റെറ്റര്‍) വഹിക്കും. ആഘോഷമായ പാട്ടുകുര്‍ബാനയോടെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. സമൂഹബലിയെത്തുടര്‍ന്ന് വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. ശേഷം സ്‌നേഹവിരുന്നും പള്ളി കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.

ദുക്‌റാന തിരുന്നാളിന്റെ ബലിയര്‍പ്പണത്തിലും തുടര്‍ന്നുള്ള പ്രദക്ഷിണത്തിലും പങ്കെടുക്കുവാന്‍ എല്ലാ സെന്റ് തോമാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സീറോ മലബാര്‍ ഇടവക ചാപ്ലയിന്‍ ഫാ.തോമസ് പ്ലാപ്പള്ളില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക